You are Here : Home / ശുഭ വാര്‍ത്ത

20 ഡോളര്‍ നല്‍കിയതിന് തിരിച്ചു നല്‍കിയത് 160000 ഡോളര്‍!

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, November 24, 2017 07:35 hrs UTC

ന്യൂജേഴ്‌സി: കാമുകനെ സന്ദര്‍ശിക്കുന്നതിനാണ് കേറ്റ് മെക്ലയര്‍ ന്യൂ ജേഴ്‌സിയില്‍ നിന്നും ഫിലാഡല്‍ഫിയായിലേക്ക് കാറില്‍ പുറപ്പെട്ടത്. 1- 95 ഹൈവേയില്‍ കാറിന്റെ ഓട്ടം പെട്ടന്ന് നിലച്ചു. ഇന്ധനം ഇല്ലാതെയാണ് കാര്‍ നിന്നതെന്ന് മനസ്സിലാക്കാന്‍ കെറ്റിന് കൂടുതല്‍ സമയമൊന്നും വേണ്ടി വന്നില്ല. കാറില്‍ നിന്നും പുറത്തിറങ്ങി ഇനി എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കു നില്‍ക്കുമ്പോള്‍ താടിയും മുടിയും നീട്ടിയ ഒരു ഭവന രഹിതന്‍ കാറിനടുത്തേക്ക് നടന്നുവരുന്നു. അതോടെ ഭയം ഇരട്ടിച്ചു സര്‍വ്വ ധൈര്യവും സംഭരിച്ച് ഭവനരഹിതനോട് സംഭവിച്ച കാര്യം പറഞ്ഞു. എങ്ങനെയെങ്കിലും 20 ഡോളര്‍ തന്ന് സഹായിക്കണം, തുക പിന്നീട് തിരിച്ച് തരാം. വ്യക്തമായ മറുപടി നല്‍കാതെ കാറിന്റെ ഡോറെല്ലാം അടച്ച് അതിനകത്തിരിക്കൂ എന്ന് മാത്രം പറഞ്ഞു. ആള്‍ അപ്രത്യക്ഷനായി ഇരുപത് മിനിട്ട് കഴിഞ്ഞപ്പോള്‍ കൈയ്യില്‍ ഒരു കാനുമായി വീണ്ടും പ്രത്യക്ഷപ്പെട്ടു. സന്തോഷവും, നന്ദിയും എങ്ങനെ അറിയിക്കണം എന്നറിയാതെ പകച്ചുനിന്ന നിമിഷങ്ങളായിരുന്നുവെന്ന് കെറ്റ് പറയുന്നു. ഇന്ധനം നിറച്ചു കാര്‍സ്റ്റാര്‍ട്ട് ചെയ്ത് മുന്നോട്ടെടുത്തപ്പോള്‍ ഒരു ഡോളര്‍ പോലും തിരിച്ചു വേണമെന്നാവശ്യപ്പെടാത്ത നല്ലമനുഷ്യന്റെ ചിരിക്കുന്ന ദുഖമാണ് സൈഡ് മീറ്റിലൂടെ ഹൃദയത്തില്‍ സ്ഥാനംപിടിച്ചെടുത്തെന്നും ഇവര്‍ പറ്ഞ്ഞു.

 

വീട്ടില്‍ തിരിച്ചത്തിയ കേറ്റ തനിക്കുണ്ടായ അനുഭവം കാമുകനായ മാര്‍ക്ക് ഡി അമിക്കൊയുമായി പങ്കിട്ടു. രണ്ട് പേരും ചേര്‍ന്ന് ഭവനരഹിതനെ സഹായിക്കുന്നതിന് ഫണ്ട് സ്വരൂപിക്കുന്നതിന് തീരുമാനിച്ചു. സൈനിക സേവനത്തില്‍ നിന്നും വിരമിച്ച മറീനായിരുന്നു പിന്നീട് സ്ട്രീറ്റില്‍ അലഞ്ഞു തിരിഞ്ഞു നടക്കേണ്ടിവന്ന ബോബിറ്റ് ജോണി അത്യാവശ്യ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടതിനാല്‍ ജോലി ലഭിക്കാനാകാതെ നിരാശയില്‍ മറ്റ് ഭവന രഹിതര്‍ക്കൊപ്പം ഒരു വര്‍ഷമായി ന്യൂജേഴ്‌സിയില്‍ കഴിയുന്ന ജോണി മയക്കുമരുന്നിന് അടിമയായ വിവരം കെയ്റ്റുമായുള്ള അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ബോബിറ്റ് ഗോഫണ്ടമി യിലൂടെ ആദ്യവാരം ലഭിച്ചത് 17000 ഡോളറായിരുന്നു. പിന്നീട് ഈ അഭിമുളം വൈറലായതിനെ തുടര്‍ന്ന് താങ്ക്‌സ് ഗിവിംങ്ങ് വീ്ക്കില്‍ തുക 160000 ആയി വര്‍ദ്ധിച്ചു. ഉദാര മതികളായ പലരും വന്‍ തുകയാണ് ഫണ്ടില്‍ നിക്ഷേപിച്ചത്. പിരിച്ചു കിട്ടിയ തുക ജോണിക്ക് പുതിയൊരു ജീവിതം ലഭിക്കുന്നതിന് പ്രയോജനപ്പെടുമെന്ന് കെറ്റ് പറഞ്ഞു. ചൊറിയൊരു വീട് കണ്ടെത്തുന്നതുവരെ ഹോട്ടലില്‍ കിയുന്നതിനും, താങ്ക്‌സ് ഗിവിംങ്ങ് ആഘോഷിക്കുന്നതിനും ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. ആപത് ഘട്ടത്തില്‍ 20 ഡോളര്‍ തന്ന് സഹായിച്ച നല്ല മനുഷ്യന് താങ്ക്‌സ് ഗിവിംങ്ങിനോടനുബന്ധിച്ച് ഇത്രയും (160000) തുക സംഭരിക്കുവാന്‍ കഴിഞ്ഞതില്‍ കെയ്റ്റും, മാര്‍ക്കും സംതൃപ്തരാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.