ഒടുവില്‍ നടി ആക്രമിക്കപ്പെട്ട സംഭവം സിനിമയാകുന്നു. പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ അഡ്വ. ആളൂരാണ് അവാസ്തവം എന്ന പേരിട്ട സിനിമ നിര്‍മ്മിക്കുന്നത്. നടി ആക്രമിക്കപ്പെടുന്നതില്‍ തുടങ്ങി ദിലീപ് ജയില്‍ മോചിതനാകുന്നത് വരെയുള്ള സംഭവങ്ങളാണ് ഇതിവൃത്തമെന്നാണ് സൂചന.
കേസില്‍ പ്രതിയായ ദിലീപും ചിത്രത്തില്‍ പ്രധാന റോളില്‍ എത്തുമെന്ന് അഡ്വ. ആളൂര്‍ പറഞ്ഞു. ആക്രമിക്കപ്പെട്ട നടിയായി വിദ്യാ ബാലനെയോ അനുഷ്‌കാ ഷെട്ടിയെയോ ആണ് പരിഗണിക്കുന്നത്.
ക്രിമിനല്‍ അഭിഭാഷകനായ അഡ്വ ആളൂര്‍ പള്‍സര്‍ സുനിയുടെ വക്കാലത്ത് ഉപേക്ഷിച്ചത് സിനിമാ വ്യവസായത്തില്‍ ദിലീപിന്റെ പങ്കാളിയാകുന്നതിനാണെന്ന് സൂചനകളുണ്ടായിരുന്നു.
ഈ കൂട്ടുകെട്ടിന്റെ ആദ്യ ചിത്രത്തിന്റെ പ്രമേയം നടി ആക്രമിക്കപ്പെട്ട സംഭവം തന്നെയാണ്. അവാസ്തവം എന്ന പേരില്‍ 10 കോടി രൂപ മുതല്‍ മുടക്കുള്ള ചിത്രത്തില്‍ അഡ്വ. ആളൂര്‍ അഭിഭാഷക വേഷത്തില്‍ എത്തും.
ദിലീപ് ഡിജിപിയായി എത്തുന്ന ചിത്രത്തില്‍ സലീംകുമാര്‍, ഇന്ദ്രന്‍സ്, കെപിഎസി ലളിത മാമുക്കോയ എന്നിവരും വേഷമിടും.ചാനല്‍ ചര്‍ച്ചകളിലും മറ്റും ദിലീപിനായി ഏറെ വാദിച്ചിട്ടുള്ള സലീം ഇന്ത്യയാണ് സംവിധായകന്‍.
ഒരു പക്ഷവും ചേരാതെ സംഭവങ്ങള്‍ നിഷ്പക്ഷമായും യഥാര്‍ത്ഥമായും അവതരിപ്പിക്കുമെന്നാണ് പിന്നണി പ്രവര്‍ത്തകരുടെ അവകാശവാദം.
Comments