You are Here : Home / വെളളിത്തിര

ഒഴിയാത്ത വിവാദങ്ങളുമായി ഒടിയൻ ...

Text Size  

Story Dated: Tuesday, December 18, 2018 04:43 hrs UTC

ഒടിയന്‍ വിവാദങ്ങള്‍ സിനിമാ മേഖലയ്ക്കുള്ളിലും പുറത്തും കത്തിപടരുകയാണ്. സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ നിര്‍മ്മാതാവ് സുരേഷ് കുമാറുള്‍പ്പെടെയുള്ളവര്‍ പരസ്യമായി രംഗത്തു വന്നു. ശ്രീകുമാര്‍ മേനോന്റെ തള്ളുകളാണ് ഒടിയനെതിരെ ഇത്രയും വലിയ സൈബര്‍ ആക്രമണം നടക്കാന്‍ കാരണമായതെന്ന് ആരാധകരും പറയുന്നു. ഒടുവില്‍ തന്റെ സിനിമ വിജയിക്കാന്‍ തള്ളിയതു തന്നെയാണെന്ന് ശ്രീകുമാര്‍ മേനോന്‍ തുറന്നു സമ്മതിച്ചു. ഞാനൊരു പ്രൊഡക്ടുണ്ടാക്കി അതു വിറ്റു പോകാന്‍ ഇതൊക്കെ ചെയ്യണമെന്ന് സംവിധായകന്‍ തുറന്നു പറഞ്ഞു. ഇതോടെ രണ്ടാമൂഴവും ശ്രീകുമാര്‍ മേനോന്റെ അത്തരത്തിലൊരു തള്ളുമാത്രമാണെന്ന് പറയുകയാണ് പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്. ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെയാണ് ഷോണിന്റെ രൂക്ഷ വിമര്‍ശനം.

'ഇന്നത്തെ വലിയ പടത്തിന്റെ വലിയ സംവിധായകനെ കുറിച്ച്‌ ഞാന്‍ പറഞ്ഞത് ഇപ്പോള്‍ എങ്ങനെയുണ്ട് ?' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ. 'ആദ്യം കയ്ക്കും പിന്നെ മധുരിക്കും. നടി ആക്രമിക്കപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലാകുമ്ബോള്‍ പി.സി. ജോര്‍ജ് പറഞ്ഞിരുന്നു, 'ഇതിന്റെ പുറകില്‍ പ്രമുഖ സംവിധായകനുണ്ട്'. ദിലിപീനെതിരെ ഗൂഢാലോചന നടന്നതും ആ സംവിധായകന്റെ നേതൃത്വത്തിലാണ്. അയാള്‍ പുറത്തിറക്കാന്‍ പോകുന്നുവെന്നു പറയപ്പെടുന്ന ബ്രഹ്മാണ്ഡപടം രണ്ടാമൂഴം അതൊരു കള്ളക്കഥയാണ്. അതൊരിക്കലും നടക്കാന്‍ പോകുന്നില്ല.'

'ദിലീപിനെ കുടുക്കുവാനായി സന്നാഹങ്ങളൊരുക്കുവാന്‍ അദ്ദേഹം നടത്തിയ തട്ടിപ്പ് മാത്രമാണ് രണ്ടാമൂഴമെന്ന സിനിമയുടെ പ്രഖ്യാപനമെന്ന് പിസി ജോര്‍ജ് അന്ന് പറഞ്ഞിരുന്നു. അത് ഇന്ന് എംടി സാറും ശരിവെച്ചിരിക്കുകയാണ്. ഈ പ്രോജക്‌ട് നടക്കില്ലെന്നു മാത്രമല്ല അദ്ദേഹത്തെയും സംവിധായകന്‍ വഞ്ചിച്ചിരിക്കുന്നു. ഞാന്‍ പേരു പറയുന്നില്ല നിങ്ങള്‍ക്കെല്ലാം മനസ്സിലായെന്ന് വിശ്വസിക്കുന്നു. ഇനിയും കാര്യങ്ങള്‍ പുറത്തു വരാനുണ്ട്. ദിലീപിനെ കുടുക്കിയതാണെന്ന വാദം ചുമ്മാതല്ല. വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിലാണ് പറഞ്ഞത്. കുടുക്കിയത് ഈ സംവിധായകന്‍ തന്നെയാണെന്ന യാതൊരു സംശയവുമില്ല. പിസി ജോര്‍ജ് പറഞ്ഞതെല്ലാം സത്യമാണെന്നു ബോധ്യപ്പെടുന്ന തെളിവുകള്‍ ഇനിയും പുറത്തു വരും' ഷോണ്‍ വീഡിയോയില്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.