കേന്ദ്ര കായിക മന്ത്രി രാജ്യവര്‍ധന്‍ റത്തോഡ് തുടങ്ങിവെച്ച ഫിറ്റ് ഇന്ത്യ ചലഞ്ച് സമുഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. റത്തോഡിന്റെ വെല്ലുവിളി സ്വീകരിച്ച് സിനിമാ താരങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരും തങ്ങളുടെ വര്‍ക്കൗട്ടിന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ പുറത്തു വിട്ടിരുന്നു. ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ചതോടെയാണ് ചലഞ്ച് പെട്ടെന്ന് ചര്‍ച്ചയായത്. ഇപ്പോള്‍ മലയാളത്തിന്റെ പ്രീയ താരം മോഹന്‍ലാലും ചലഞ്ചിന്റെ ഭാഗമായിരിക്കുകയാണ്. ഡംബല്‍ കയ്യിലേന്തി ജിമ്മില്‍ നില്ക്കുന്ന മോഹന്‍ലാലിന്റെ പുതിയ ചിത്രം വൈറലായിരിക്കുകയാണ്. വണ്ണം കുറഞ്ഞ് ശരിക്കും മെലിഞ്ഞു എന്ന് വ്യക്തമാകുന്നതാണ് ചിത്രം. റത്തോഡ് തന്നെയാണ് മോഹന്‍ലാലിനെ ചലഞ്ച് ചെയ്തത്. തന്റെ വര്‍ക്കൗട്ട് ചിത്രത്തിനൊപ്പം 3 യുവ താരങ്ങളെയാണ് അദ്ദേഹം ചലഞ്ച് ചെയ്തത് സൂര്യ, ജൂനിയര്‍ എന്‍ടിആര്‍, പൃഥ്വിരാജ് എന്നിവരെയാണ്. യുവതാരം അല്ലു സിരീഷ് ചലഞ്ചിന്റെ ഭാഗമായി ചേട്ടന് അല്ലു അര്ജുന്, ദുല്‍ഖര്‍ സല്മാന്, നാഗചൈതന്യ എന്നിവരെയും ചലഞ്ച് ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ വരും ദിവസങ്ങളില്‍ കൂടുതല്‍ താരങ്ങള്‍ ചലഞ്ച് ഏറ്റെടുത്തെത്തുന്നത് കാണാം.
Comments