അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ അംഗമാണെങ്കിലും പ്രവര്‍ത്തനങ്ങളില്‍ ഒട്ടും സജീവമല്ല. അതുകൊണ്ടു തന്നെ ഡബ്യുസിസി പോലെ മറ്റൊരു സംഘടനയില്‍ കൂടി ചേരുന്നതിലും താല്പര്യമില്ല.പക്ഷേ ഡബ്ല്യുസിസി പോലൊരു സംഘടന വളരെ നല്ലതാണ്. എല്ലാവര്‍ക്കും അവകാശങ്ങളുണ്ട്. അതു സംരക്ഷിക്കപ്പെടണം. ഡബ്ല്യുസിസിയും അമ്മയുംതമ്മിലുള്ള പ്രശ്നങ്ങള്‍ രമ്യമായ ചര്‍ച്ചയിലൂടെ പരിഹരിക്കപ്പെടേണ്ടതാണ്. സിനിമയെടുക്കുമ്ബോള്‍ അമ്മ സിനിമ, ഡബ്ല്യസിസി സിനിമ എന്നില്ല എന്നും നസ്രിയ പറഞ്ഞു.
ഡബ്ല്യുസിസിയിലുള്ള അഞ്ജലിയും പാര്‍വതിയും ഉള്‍പ്പടെയുള്ളവര്‍ ഏറെ അടുപ്പമുള്ളവരായതിനാല്‍ അവരോടു കാര്യങ്ങള്‍ പറയാന്‍ സംഘടനയുടെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. ഓരോ വിഷയങ്ങളിലുമുള്ള പിന്തുണയും വിയോജിപ്പുകളുമെല്ലാം അവരോട് പറയാറുണ്ട്. കൂടെയുടെ ഷൂട്ടിനിടെയും ഇത്തരം ഒത്തിരി കാര്യങ്ങള്‍ ഞങ്ങള്‍ സംസാരിച്ചിട്ടുണ്ടായിരുന്നു എന്നും നസ്രിയ പറഞ്ഞു.
Comments