നയന്‍താര ചിത്രം കോലമാവ് കോകിലയെ പ്രശംസിച്ച് നടി മഞ്ജിമ മോഹന്‍. നയന്‍താര എല്ലാ സ്ത്രീകള്‍ക്കും പ്രോത്സാഹനമാണെന്നും തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രം തന്നെയാണിതെന്നും മഞ്ജിമ ട്വിറ്ററില്‍ കുറിച്ചു.
'കോലമാവ് കോകില കണ്ടു. പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല. നെല്‍സണ്‍ നിങ്ങളെയോര്‍ത്ത് ഒരുപാട് സന്തോഷം തോന്നുന്നു. ഗംഭീരമായൊരു സിനിമയാണ് ഞങ്ങള്‍ക്ക് നല്‍കിയത്. ഈ സിനിമ കണ്ട് ഞാന്‍ ചിരിക്കുകയും കരയുകയും ചെയ്തു. സിനിമ ഉടനീളം ഇഷ്ടപ്പെട്ടു.'
'ഈ സൂപ്പര്‍ഹിറ്റ് സിനിമയ്ക്ക് എല്ലാ അഭിനന്ദനങ്ങളും. നിങ്ങളില്‍ നിന്ന് കൂടുതല്‍ മികച്ച സിനിമകള്‍ ഉണ്ടാകും. അനിരുദ്ധ്, ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ തലകുനിക്കുന്നു. ഗണ്‍ ഇന്‍ കാതല്‍ ഒരു ഗംഭീര ഗാനം തന്നെ. ശിവകുമാര്‍ സര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ശ്വാസം അടക്കിപ്പിടിച്ചേ കാണാനാവൂ. നയന്‍താര നിങ്ങള്‍ എല്ലാ സ്ത്രീകള്‍ക്കും ഒരു പ്രോത്സാഹനമാണ്. തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രം തന്നെയാണിത്.'-മഞ്ജിമ കുറിച്ചു.
Comments