You are Here : Home / വെളളിത്തിര

കാവ്യാമാധവന്‍ അമ്മയാകുന്നു

Text Size  

Story Dated: Friday, September 07, 2018 03:29 hrs UTC

കാവ്യാമാധവന്‍ അമ്മയാകുന്നു. ദിലീപ് കാവ്യ ദമ്ബതികള്‍ പുതിയ അതിഥിക്കായി കാത്തിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. കാവ്യ എട്ടു മാസംഗര്‍ഭിണിയാണെന്നാണ് പുറത്തു വരുന്ന വിവരം. ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് കാവ്യയുടെ അച്ഛന്‍മാധവന്‍ ഔദ്യോഗിക സ്ഥിരീകരണം നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. കാവ്യ ഇപ്പോള്‍ ആലുവയിലുണ്ട്. ഈ സന്തോഷത്തിനൊപ്പം കൂടാന്‍ മീനാക്ഷി കാവ്യയ്‌ക്കൊപ്പമില്ല.

മീനാക്ഷി മദ്രാസില്‍ എം.ബി.ബി.എസിന് ജോയിന്‍ ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. മുമ്ബ് പലപ്പോഴും ഇത്തരത്തില്‍ വാര്‍ത്ത വന്നപ്പോഴൊന്നും ഇതേക്കുറിച്ച്‌ കാവ്യയോ ദിലീപോ കുടുംബാംഗ ങ്ങളോ പ്രതികരിച്ചിരുന്നില്ല. മീനാക്ഷിക്കു കൂട്ടായിപുതിയൊരാള്‍ കൂടി കുടുംബത്തിലേക്കു കടന്നു വരുന്നതിന്റെ ആഹ്ലാദത്തിലാണ് കുടുംബാംഗങ്ങളെല്ലാം.

വിവാഹശേഷം പൂര്‍ണമായും അഭിനയം നിര്‍ത്തി വീട്ടു കാര്യങ്ങളില്‍ ശ്രദ്ധിക്കാനായി രുന്നു കാവ്യയുടെയും തീരുമാനം. 2016നവംബര്‍ 25നായിരുന്നു ദിലീപും കാവ്യയും തമ്മില്‍ വിവാഹിതരാകുന്നത്. കൊച്ചിയില്‍ ലളിതമായ ചടങ്ങിലായിരുന്നു വിവാഹം നടന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.