സീരിയല്‍ വേഷങ്ങളില്‍ യുവതാരമായി തിളങ്ങി പിന്നീട് രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന ചിത്രത്തില്‍ വേഷമിട്ട് മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ച നായികയാണ് നമിത പ്രമോദ്. ആദ്യമായി നായികാ വേഷം ലഭിച്ചത് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു. തുടര്‍ന്ന് ദിലീപ്ന്റെ നായികയായി സൗണ്ട് തോമയിലും, കുഞ്ചാക്കോയുടെ നായികയായി പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്ന ചിത്രത്തിലും അഭിനയിച്ചു.
മലയാളത്തിലേക്ക് കാലെടുത്ത് വെച്ച നമിതയ്ക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. എന്നാല്‍ ഇതിനിടെ ദിലീപ് വിഷയവുമായി ബന്ധപ്പെട്ടും നടി വിവാദത്തിലായി. നടിയെ ആക്രമിക്കാനുള്ള ക്വട്ടേഷന്‍ നല്കിയ മാഡം നമിതയാണെന്നു വരെ മാധ്യമങ്ങള്‍ പറഞ്ഞു പരത്തി. ഒട്ടനവധി അപവാദപ്രചരണങ്ങള്‍ക്ക് പിന്നാലെ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ വിവാഹ സ്വപ്‌നങ്ങളെപ്പറ്റി തുറന്ന് പറഞ്ഞ് നമിത രംഗത്തെത്തിയിരിക്കുകയാണ്.
ഒരു വിവാഹത്തിന് എനിക്കിപ്പോള്‍ താല്പര്യമില്ല. 25, 26 വയസ് എത്താതെ വിവാഹം കഴിക്കാനുള്ള പക്വതയൊന്നും എനിക്കുണ്ടാവുമെന്ന് തോന്നുന്നില്ല.ഭാഗ്യത്തിന് അച്ഛനും അമ്മയും കല്യാണം കഴിക്കാന്‍ വേണ്ടി എന്നെ നിര്‍ബന്ധിക്കുന്നുമില്ല. ഞാനെപ്പോള്‍ കേപ്പബിള്‍ ആണെന്ന് സ്വയം തോന്നുന്നുവോ അപ്പോള്‍ കല്യാണം കഴിച്ചാല്‍ മതി എന്നാണ് വീട്ടുകാരും പറയുന്നത്.
പക്വതയെത്താതെ കല്യാണം കഴിച്ചിട്ട് പാര്‍ട്ണറെയും ആ കുടുംബത്തെയും ബുദ്ധിമുട്ടിക്കാന്‍ പാടില്ലെന്നതാണ് വീട്ടുകാരുടെ നിലപാട്. ഒരു കുഞ്ഞൊക്കെ ആയി കഴിഞ്ഞാല്‍ അതിനെയും മറ്റ് കുടുംബ കാര്യങ്ങളും ഒക്കെ നോക്കണ്ടേ. അപ്പോ വെറുതെ ഒരു കല്യാണം കഴിക്കുന്നതില്‍ കാര്യമില്ലല്ലോ. വിവാഹം ഒരിക്കലും ഒരു ഡിവോഴ്‌സില്‍ കലാശിക്കാന്‍ പാടില്ല.
നമ്മളെക്കൊണ്ട് പറ്റുന്നത്ര അഡ്ജസ്റ്റ് ചെയ്തു മുന്നോട്ടുപോകണം. ഇപ്പൊ എടുത്തുചാടി ചെയ്യുന്ന തീരുമാനങ്ങളൊക്കെ തെറ്റായി പോകും. അതുകൊണ്ട് അക്കാര്യം ആലോചിച്ച് മാത്രമേ ചെയ്യൂ. പെട്ടെന്ന് ഒരു പയ്യനെ കൊണ്ട് കാണിച്ചിട്ട് ആറുമാസത്തിനകം നിങ്ങളുടെ എന്‍ഗേജ്‌മെന്റ്. കല്യാണം എന്നൊക്കെ പറഞ്ഞാല്‍ എനിക്ക് ബുദ്ധിമുട്ടാവും.
അതെന്റെ വീട്ടുകാര്‍ക്കും അറിയാം. എന്നെ കണ്ടാല്‍ ഭയങ്കര കൂളായി തോന്നുമെങ്കിലും ടെന്‍ഷന്റെ ഉസ്താദാണ്. ടെന്‍ഷന്‍ കൂടി കഴിഞ്ഞാല്‍ എനിക്ക് ഉറങ്ങാന്‍ കഴിയില്ല. ആരുടെയെങ്കിലുമൊക്കെ ഒരു സപ്പോര്‍ട്ട് ആവശ്യം വരും. ഇത്തരം ടെന്‍ഷനൊക്കെ വരുമ്ബോള്‍ സാധാരണ ഫ്രണ്ട്സിനെയാകും വിളിക്കാറ്. ടെന്‍ഷന്‍ കൂടുതലാണെങ്കിലും എല്ലാ പ്രശ്നങ്ങള്‍ക്കും ഒരു സൊല്യൂഷന്‍ ഉണ്ടെന്ന വിശ്വാസവും ഉണ്ട്. ഇതുവരെയുള്ള എല്ലാ പ്രശ്നങ്ങള്‍ക്കും ഞാന്‍ സൊല്യൂഷന്‍ കണ്ടെത്തിയിട്ടുമുണ്ടെന്നും നമിത പറയുന്നു.
Comments