കൊച്ചി: ഇന്ത്യൻ ചലച്ചിത്ര ലോകത്ത് പുതിയ ഇതിഹാസം തീർത്ത് ഫ്‌ളവേഴ്‌സ് സംഘടിപ്പിച്ച ആദ്യത്തെ ദേശീയ അവാർഡ് നിശ ഹെൻകോ ഫ്‌ളവേഴ്‌സ് ഇന്ത്യൻ ഫിലിം അവാർഡ്‌സ് വെള്ളി, ശനി ദിവസങ്ങളിൽ സംപ്രേഷണം ചെയ്യും. വൈകീട്ട് 7 മണിക്കാണ് സംപ്രേഷണം. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന അവാർഡ് നിശയിൽ ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിൽ നിന്നുള്ള താരങ്ങൾ പങ്കെടുത്തിരുന്നു. അവാർഡ് നിശകളിൽ സുതാര്യതയുടെയും വിശ്വാസ്യതയുടെയും വെള്ളി വെളിച്ചം നിറച്ച ഫ്‌ളവേഴ്‌സ് ഇന്ത്യൻ ചലച്ചിത്ര ലോകത്തിന് സമ്മാനിച്ച സമർപ്പണമാണ് ഹെൻകോ ഫ്‌ളവേഴ്‌സ് ഇന്ത്യൻ ഫിലിം അവാർഡ്‌സ്. ആശാ ശരത്ത്, ഷംനാ കാസിം, രമ്യാ വമ്പീശൻ എന്നിവരുടെ നടന വിസ്മയവും ഒപ്പം സ്റ്റീഫൻ ദേവസിയുടെ തകർപ്പൻ പ്രകടനവും അവാർഡ് നിശയ്ക്ക് മിഴിവേകി. ഈ വർഷം ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിൽ നിന്നായിരുന്നു അവാർഡ് ജേതാക്കൾ. കരീനാ കപൂർ, കരീഷ്മാ കപൂർ, മമ്മൂട്ടി, ഇർഫാൻ ഖാൻ, കാജൽ അഗർവാൾ, ജയറാം തുടങ്ങിയ വമ്പൻ താരനിര തന്നെ പങ്കെടുത്ത അഞ്ച് മണിക്കൂർ ദൈർഘ്യമുള്ള കാഴ്ചയുടെ അത്യപൂർവ്വ വിസ്മയങ്ങൾക്ക് അറുപതിനായിരത്തിലധികം കാണികൾ സാക്ഷ്യം വഹിച്ചു
Comments