ആദ്യ ചിത്രം കൊണ്ട് തന്നെ തെന്നിന്ത്യയിലെ സെന്‍സേഷണല്‍ നായികയായി മാറിയ സായ്പല്ലവി വലിയ ഇടവേളകളെടുത്താണ് ഓരോ ചിത്രവും ചെയ്യുന്നത്. എങ്കിലും താരത്തിന്റെ ചിത്രങ്ങളെല്ലാം വിജയമായി മാറുന്നുണ്ട്. അടുത്തിടെ തെലുങ്കിലാണ് സായ് പല്ലവിയുടെ ചിത്രങ്ങള്‍ തുടര്‍ച്ചയായി വന്നത്. അതിനിടെ സായ്പല്ലവിയുടെ സെറ്റിലെ പെരുമാറ്റം അസഹ്യമാണെന്നും താനേറേ ബുദ്ധിമുട്ടിയെന്നും തെലുങ്കിലെ യുവനടന് നാഗ ശൗര്യ പറഞ്ഞത് വലിയ വാര്‍ത്തയായി മാറി. ഇപ്പോഴിതാ അതിന് മറുപടി നല്‍കുകയാണ് സായ്പല്ലവി. ഏതു തരത്തിലാണ് താന്‍ നാഗശൗര്യയെ വിഷമിപ്പിച്ചതെന്ന് അറിയില്ലെന്നും ഇങ്ങനെ കേള്‍ക്കുന്നതില്‍ വിഷമമുണ്ടെന്നും ടൈംസ് ഓഫ് ഇന്ത്യക്കു നല്കിയ അഭിമുഖത്തില്‍ സായ്പല്ലവി പറഞ്ഞു.
ഇങ്ങനെയൊരു വാര്‍ത്ത വന്നപ്പോള്‍ താന്‍ അപ്പോള്‍ അഭിനയിച്ചു കൊണ്ടിരുന്ന സിനിമയുടെ സംവിധായകനായ എ എല്‍ വിജയോട് അതിനെപ്പറ്റി ചോദിച്ചു. താന്‍ മനിസിലാക്കാതെ താന്‍ മൂലം എന്തെങ്കിലും ബുദ്ധിമുട്ടുണ്ടാകുന്നുണ്ടോ എന്ന് അന്വേഷിച്ചുവെന്നും അങ്ങനെയൊരു പ്രശ്നമില്ലെന്നാണ് അദ്ദേഹം പറഞ്ഞതെന്നും സായ് പല്ലവി പറയുന്നു. സംവിധായകനായാണ് നമ്മള് അഭിനയിക്കുന്നത്. സെറ്റില്‍ എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അദ്ദേഹത്തെ അറിയിക്കാവുന്നതാണ്. നാഗശൗര്യയുടെ വികാരങ്ങളെയും അതു തുറന്നു പറയാനുള്ള അദ്ദേഹത്തിന്റെ അവകാശത്തെയും ബഹുമാനിക്കുന്നുവെന്നും സായ്പല്ലവി കൂട്ടിച്ചേര്‍ത്തു.
Comments