പ്രമുഖ മലയാള നടന്‍ റിസബാവയ്ക്കെതിരെ ജാമ്യമില്ലാ വാറണ്ട്. ജോണ്‍ ഹോനായി എന്ന ഒറ്റ കഥാപാത്രം കൊണ്ടുതന്നെ റിസബാവ സുപരിചിതനാണ്.
ഒട്ടേറെ പഴയകാല ഹിറ്റ് ചിത്രങ്ങളില്‍ ഭാഗമാണ് റിസബാവ. ചെക്ക് കേസിലാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
കേസില്‍ ഹാജരാകാന്‍ റിസബാവയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാതിരുന്നതോടെയാണ് അറസ്റ്റ് ചെയ്ത് കൊണ്ടുവരാന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്.
പതിനൊന്ന് ലക്ഷം രൂപയുടെ ചെക്ക് കേസിലാണ് റിസബാവ കുരുങ്ങിയത്. എറണാകുളം മജിസ്ട്രേറ്റ് കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. 2010ല്‍ പുറത്തിറങ്ങിയ പോക്കിരിരാജ എന്ന ചിത്രത്തിലാണ് അവസാനം റിസബാവ അഭിനയിച്ചത്. പിന്നീട് സിനിമയില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നു.
1990ല്‍ പുറത്തിറങ്ങിയ ഡോ.പശുപതി എന്ന ചിത്രത്തോടെയാണു അദ്ദേഹം ചലച്ചിത്രരംഗത്ത് പ്രവേശിച്ചത്. ഇന്‍ഹരിഹര്‍ നഗര്‍ എന്ന ചിത്രത്തില്‍ റിസബാവയ്ക്ക് ശ്രദ്ധേയമായ വേഷമാണ് ലഭിച്ചത്.
പിന്നീട് ഒട്ടനവധി അവസരങ്ങള്‍ അദ്ദേഹത്തെ തേടി എത്തിയിരുന്നു.
ആനവാല്‍ മോതിരം, ചമ്ബക്കുളം തച്ചന്‍, മാന്ത്രികചെപ്പ്, അനിയന്‍ബാവ ചേട്ടന്‍ബാവ, നിറം, എഴുപുന്ന തരകന്‍, ലൈഈസ് ബ്യൂട്ടിഫുള്‍, പുണ്യം, ഇവര്‍, വിസ്മയത്തുമ്ബത്ത്, ഹലോ, പരദേശി, ഡൂപ്ലിക്കേറ്റ്, മുല്ല, അവന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
Comments