ബോസ്റ്റണ്‍ : ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്ക്കൂള് ആന്റ് മാസ്സച്യൂസെറ്റ്സ് ജനറല്‍ ഹോസ്പിറ്റല്‍ ഡോ.രാകേഷ് ജയിനെ നാഷ്ണല്‍ മെഡിക്കല്‍ സയന്‍സ് അവാര്‍ഡിന് തിരഞ്ഞെടുത്തതായി വൈറ്റ് ഹൗസ് അറിയിച്ചു. ഡിസംബര്‍ 22ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയാണ് അവാര്‍ഡിനര്‍ഹമായ ഡോ.രാകേഷ് ഉള്‍പ്പെടെ ഒമ്പതുപേരുടെ ലിസ്റ്റ് ഔദ്യോഗീകമായി അംഗീകരിച്ചത്. സയന്‍സ് ആന്റ് ടെക്നോളജിയിലെ നേട്ടങ്ങള്‍ക്കും, നേതൃത്വത്തിനും അമേരിക്കന്‍ ഗവണ്മെന്റ് നല്കുന്ന പരമോന്നത ബഹുമതിക്കാണ് ഇന്ത്യന്‍ അമേരിക്കന്‍ പ്രൊഫസ്സര്‍ അര്‍ഹനായത്. ഡോ.രാകേഷ് നാഷ്ണല്‍ അക്കാദമി ഓഫ് മെഡിസിന്, എഞ്ചിനീയറിംഗ്, നാഷ്ണല്‍ അക്കാദമി ഓഫ് സയന്‍സ് എന്നീ മൂന്നു വിഭാഗങ്ങളും അംഗമാണ്. ഇന്ത്യയിലെ കാണ്‍പൂര്‍ ഐ.ഐ.ടി.യില്‍ നിന്നും ബിരുദം നേടിയ രാകേഷ് ഡലവെയര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും എം.എസ്സും. പി.എച്ച്.ഡി.യും കരസ്ഥമാക്കി. 2016 ആദ്യം വൈറ്റ് ഹൗസില്‍ നടക്കുന്ന അവാര്‍ഡ് ദാന ചടങ്ങില്‍ വെച്ചു ഡോ.രാകേഷ് ഉള്‍പ്പെടെ 9 പേരെ ആദരിക്കും.
Comments