You are Here : Home / Readers Choice

ഇന്ത്യന്‍ വംശജനായ പതിനേഴുകാരന്‍ ഓഹരി കച്ചവടത്തിലൂടെ നേടിയത് 72 മില്യണ്‍ ഡോളര്‍ !

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, December 16, 2014 12:14 hrs UTC


                        
ന്യൂയോര്‍ക്ക് . ഓഹരി കച്ചവടത്തില്‍ പല വമ്പന്മാരും കടപുഴകി വീഴുകയും നഷ്ടം സഹിക്കാനാകാതെ നിരവധി പേര്‍ ആത്മഹത്യ ചെയ്യുകയും മറ്റു ചിലര്‍ മാനസിക രോഗങ്ങള്‍ക്ക് അടിമയാകുകയും ചെയ്ത സംഭവങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും മന്‍ഹാട്ടന്‍ അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന ഹൈസ്കൂള്‍ വിദ്യാര്‍ത്ഥി പതിനേഴുകാരനായ മൊഹമ്മദ് ഇസ്ലാമിന്‍െറ അനുഭവം ഇതില്‍ നിന്നും  തികച്ചും ഭിന്നമാണ്.

ഇന്ത്യയിലെ ബംഗ്ലാളില്‍ നിന്നും കുടിയേറിയ മാതാപിതാക്കളുടെ ഈ മകന്‍ 9 വയസ് മുതല്‍ ആരംഭിച്ചതാണ് ഓഹരി കച്ചവടം. പെനി സ്റ്റോക്കുകളായിരുന്നു മൊഹമ്മദ് വാങ്ങിയിരുന്നത്. ആദ്യം  കച്ചടവത്തില്‍ അല്പം നഷ്ടം സംഭവിച്ചതിനാല്‍ ട്യൂട്ടറിങ് നടത്തിയാണ് ഓഹരി വാങ്ങുന്നതിനുളള പണം കണ്ടെത്തിയത്. ആധുനിക സാമ്പത്തിക ശാസ്ത്രത്തെ കുറിച്ച് വായിച്ചു മനസിലാക്കുന്നതിനിടെ അമേരിക്കയിലെ നൂറ്റി എട്ടാമത്തെ ധനികനാണെന്നറിയപ്പെടുന്ന കണക്റ്റികട്ടില്‍ നിന്നുളള പോള്‍ റ്റ്യൂഡര്‍ ജോണ്‍സില്‍ നിന്നാണ്  കച്ചവടത്തിനുളള ആവേശം ലഭിച്ചതെന്ന് മുഹമ്മദ് പറഞ്ഞു.

ഓഹരി കച്ചവടത്തിലെന്നപോലെ പഠിപ്പിലും മുഹമ്മദ് സമര്‍ത്ഥനാണ്. അടുത്ത ഫാളില്‍ കോളേജില്‍ ചേര്‍ന്ന്  പഠനം തുടരണമെന്നും പതിനെട്ടു വയസാകുമ്പോള്‍ ബ്രോക്കര്‍ ഡീലര്‍ ലൈസന്‍സ് നേടിയതിനുശേഷം ഓഹരി കച്ചവടത്തിലൂടെ ഒരു ബില്യനയര്‍ ആകണമെന്നുമാണ് മൊഹമ്മദിന്‍െറ ആഗ്രഹം. ന്യൂയോര്‍ക്ക് സിറ്റിയിലെ സ്റ്റയ്വ് സെന്റ് സ്കൂള്‍ വിദ്യാര്‍ത്ഥിയാണ് മൊഹമ്മദ് ഇസ്ലം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.