കാലിഫോര്‍ണിയ : മകനെ സന്ദര്‍ശിക്കുന്നതിന് ഇന്ത്യയിലെ ഗുജറാത്തില്‍ നിന്നും അലഭാമയില്‍ എത്തിയ സുരേഷ്ഭായ് പട്ടേലിനെ(57) തിരെ പോലീസ് നടത്തിയ അതിക്രമത്തില്‍ പ്രതിഷേധിച്ചു ഇന്ത്യന്‍ വംശജര്‍ കാലിഫോര്‍ണിയായിലെ അര്ട്ടീസായില് പ്രകടനം നടത്തി.വീടിനു സമീപം രാവിലെ നടക്കാനിറങ്ങിയ പട്ടേലിനെ യാതൊരു പ്രകോപനവും ഇല്ലാതെയാണ് കൈപുറകിലേയ്ക്ക് ബന്ധിച്ചു നിലത്തേക്ക് എടുത്തെറിഞ്ഞത്. കഴുത്തിനും, നട്ടെല്ലിനും ഗുരുതരമായ പരിക്കേറ്റ സുരേഷ് ബായിയെ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും, ശരീരത്തിന്റെ ഒരു ഭാഗത്തെ ചലനശേഷി നഷ്ടപ്പെടുകയായിരുന്നു.അമേതി ബലപ്രയോഗം അവസാനിപ്പിക്കുക, പട്ടേല്‍ സംഭവത്തില്‍ നീതിപൂര്‍വ്വമായ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ എഴുതിയ പ്ലാക്കാഡുകള്‍ ഉയര്‍ത്തിപ്പിടിച്ചാണ് പ്രകടനക്കാര്‍ മുദ്രാവാക്യം വിളിച്ചു മുന്നേറിയത്.പട്ടേല്‍ വേഗത്തില്‍ സുഖംപ്രാപിക്കുന്നതിനുള്ള പ്രാര്‍ത്ഥന യോഗത്തോടെയാണ് പ്രകടനം സംഘടിപ്പിച്ചതെന്ന് കാലിഫോര്‍ണിയായില്‍ നിന്നുള്ള ശ്രീഹരി പറഞ്ഞു.കാര്‍ത്തിക സുന്ദരം, അര്‍ച്ചന, തുടങ്ങിയവര്‍ പ്രകടനത്തിനു നേതൃത്വം നല്കി. ഇതിനിടെ പട്ടേലിന്റെ ചികിത്സയ്ക്കായി രൂപീകരിച്ച ഫണ്ടിലേക്ക് ഇതുവരെ 120, 000 ഡോളര്‍ സംഭാവനയായി ലഭിച്ചുവെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്നതിന് ഇന്ത്യയില്‍ നിന്നും എത്തിച്ചേരുന്ന ബന്ധുക്കളെ അമേരിക്കന്‍ സംസ്കാരത്തെകുറിച്ചു ബോധവല്‍ക്കരണം നടത്തണമെന്നും പ്രകടനത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
Comments