പി.പി. ചെറിയാന് '
ഗാല്‍വസ്റ്റണ്‍ (ഹൂസ്റ്റണ്‍): ബ്രസോഡ് നദിയ്ക്ക് മുകളിലുള്ള പാലത്തില്‍ അപകടത്തില്‍പ്പെട്ട വാഹനത്തിലെ യാത്രക്കാരെ സഹായിക്കുന്നതിനിടയില്‍ മറ്റൊരു വാഹനം ഇടിച്ച് നദയിലേക്ക് വീണ ഇന്ത്യന്‍ ഐ.ടി പ്രൊഫഷണല്‍ പുണീറ്റ് നെഹ്റയുടെ (43) മൃതദേഹം ഇന്ന് (മെയ് ഒമ്പതിനു ശനിയാഴ്ച) ഉച്ചയ്ക്ക് സംഭവ സ്ഥലത്തുനിന്നും 60 മൈല്‍ അകലെ കണ്ടെത്തിയതായി ഫോര്‍ട്ട്ബെന്റ് കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. നെഹ്റയെ ഇടിച്ചു തെറിപ്പിച്ച വാഹനത്തിന്റെ ഡ്രൈവറേയും പോലീസ് പിടികൂടി. സംഭവസ്ഥലത്തുനിന്നും ഏതാനും അടി ദൂരെ താമസിച്ചിരുന്ന നെഹ്റ രാത്രി കുട്ടികള്‍ക്കു ഭക്ഷണം വാങ്ങുന്നതിനു പുറത്തിറങ്ങിയ സമയത്താണ് അപകടത്തില്‍പ്പെട്ട വാഹനം ശ്രദ്ധയില്‍പ്പെട്ടതും സഹായിക്കുന്നതിനായി എത്തിയതും. ഭാര്യയും രണ്ടു കുട്ടികളുമുള്ള കുടുംബത്തിന്റെ ആശ്രയമായിരുന്നു മരിച്ച നെഹ്റ.
Comments