ന്യൂയോര്‍ക്ക് : ഇന്ത്യയില്‍ നിന്നും വിമാനമാര്‍ഗ്ഗം ചിക്കാഗൊ ഒഹെയര്‍ വിമാനത്താവളത്തിലെത്തിയ സ്ത്രീയില്‍ ക്ഷയരോഗബാധ കണ്ടെത്തിയത് വിമാനമിറങ്ങിയ ശേഷം സന്ദര്‍ശിച്ച ചിക്കാഗൊ, മിസ്സോറി, ടെന്നിസ്സി എന്നീ മൂന്ന് സംസ്ഥാനങ്ങളിലുള്ള ജനങ്ങളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയതായി ജൂണ്‍ 10 ചൊവ്വാഴ്ച ബി.സി.സി(സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍) അധികൃതര്‍ പറഞ്ഞു.
ഇന്ത്യയില്‍നിന്നും ചിക്കാഗൊയിലേക്കുള്ള വിമാന യാത്രയില്‍ ഇവര്‍ സ്പര്‍ശിച്ചവരും, വിമാനം ഇറങ്ങിയതിനുശേഷം ഇവര്‍ സന്ദര്‍ശിച്ച സ്ഥലങ്ങളിലുള്ളവരും സൂഷ്മനിരീക്ഷണത്തിലാണെന്ന് ഇവര്‍ പറഞ്ഞു.
സി.ഡി.സി, ഇല്ലിനോയ്‌സ് ആരോഗ്യവകുപ്പുമായി ഇതിനെ കുറിച്ചു വിശദമായി പഠിച്ചുവരികയാണെന്നും രോഗം വ്യാപകമാകുന്നതിനെതിരെ ആവശ്യമായ മുന്‍ കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന സി.ഡി.സി. വക്താവ് ടോം സ്‌ക്കിന്നര്‍ വെളിപ്പെടുത്തി.
ഇന്ത്യയില്‍ നിന്നും എത്തിയ പേര്‍ വെളിപ്പെടുത്താത്ത സ്ത്രീയെ വാഷിംഗ്ടണിലുള്ള ഒരു പ്രത്യേക കേന്ദ്രത്തില്‍ ചികിത്സക്കായി പ്രവേശിപ്പിച്ചിട്ടുണ്ട്.
വിമാനത്തിലുണ്ടായിരുന്നവര്‍ക്ക് രോഗം പകരുന്നതിന് സാധ്യത കുറവാണെങ്കിലും, വിമാനത്തിനപുറത്ത് ഇവര്‍ ബന്ധപ്പെട്ടവര്‍ക്ക് രോഗം പകരുമോ എന്ന് ഭയപ്പാടിലാണ് ആരോഗ്യവകുപ്പ് അധികൃതര്‍.
Comments