സാന്റാ മോണിക്ക(കാലിഫോര്‍ണിയ): സുപ്രസിദ്ധ സൗത്ത് ഇന്ത്യന്‍ നര്‍ത്തകി മാളവിക സറുകൈ(Malavika Sarukkai) ജൂലായ് 19ന് കാലിഫോര്‍ണിയാ സാന്റാ മോണിക്കയില്‍ 'ഗംഗ നിത്യ വാഹിനി' എന്ന നൃത്തം അവതരിപ്പിക്കുന്നു. സാന്റാ മോണിക്ക കോളേജ് ആര്‍ട്‌സ് സെന്ററിലാണ് വേദി ഒരുക്കിയിരിക്കുന്നത്.
ഇന്ത്യന്‍ സംസ്‌ക്കാരത്തിന്റെ കളിതൊട്ടില്‍ എന്നറിയപ്പെട്ട ഗംഗാ നദിയോടുള്ള അടങ്ങാത്ത അഭിനിവേശവും, സമര്‍പ്പണവുമാണ് ഇങ്ങനെയൊരു നൃത്തം അവതരിപ്പിക്കുവാന്‍ അമ്പത്തി രണ്ടു വയസ്സുക്കാരിയായ നര്‍ത്തകിയെ പ്രേരിപ്പിച്ചത്.
പന്ത്രണ്ടു വയസ്സില്‍ ആദ്യമായി ബോംബെയിലാണ് മാളവികയുടെ അരങ്ങേറ്റം നടന്നത്. തുടര്‍ന്നു വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനും, നൃത്തത്തിലൂടെ പ്രാഗല്‍ഭ്യം തെളിയിക്കുന്നതിനും മാളവികയ്ക്ക് കഴിഞ്ഞു.
പത്മശ്രീ ഉള്‍പ്പെടെ നിരവധി അന്തര്‍ദേശീയ പുരസ്‌ക്കാരങ്ങളും, മാളവികയെ തേടിയെത്തിയിട്ടുണ്ട്. ശക്തി സ്‌ക്കൂള്‍ ഓഫ് ഭകരതനാട്യം ആന്റ് ഡാന്‍സ് കമ്പനിയാണ് പരിപാടി സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്. പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്(ശക്തി ഭരതനാട്യം.കോം)
Comments