വാഷിംഗ്ടണ്‍ ഡി.സി.: അനധികൃത കുടിയേറ്റക്കാരെ ഡീപോര്‍ട്ട് ചെയ്യണമോ, അതോ ഇവിടെ തന്നെ വര്‍ക്ക് പെര്‍മിറ്റ് നല്കി തൊഴിലെടുക്കുന്നതിന് അനുമതി നല്‍കണമോ എന്ന കേസ്സില്‍ ഏപ്രില്‍ 18ന് സുപ്രീം കോടതി സിറ്റിങ്ങ് നടക്കുന്നതിനിടയില്‍ ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പെടെ നൂറുകണക്കിന് അനധികൃത കുടിയേറ്റക്കാരും, അവര്‍ക്ക് പിന്തുണ നല്‍ക്ുന്നവരും യു.എസ്. സുപ്രീം കോടതിക്കു മുമ്പില്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചു. പ്രസിഡന്റ് ഒബാമയുടെ ഇമ്മിഗ്രേഷന്‍ ആക്ടിനെതിരെ ടെക്സസ് ഉള്‍പ്പെടെ 26 റിപ്പബ്ലിക്കന്‍ സംസ്ഥാനങ്ങള്‍ സമര്‍പ്പിച്ച കേസ്സില്‍ ലഭിച്ച അനുകൂല ഫെഡറല്‍ കോടതിവിധി റദ്ദാക്കണമോ വേണ്ടയോ എന്ന വിഷയത്തില്‍ സുപ്രീം കോടതിയിലെ 8 ജഡ്ജിമാര്‍ നാലുപേര്‍ വീതം ഇരു ചേരികളില്‍ നിലയുറപ്പിച്ചത്. ഫലത്തില്‍ കീഴ് കോടതി വിധി നിലനില്‍ക്കുന്നതിന് സമാനമായിരുന്നു. ഈ വിഷയം വീണ്ടും സുപ്രീം കോടതി ചര്‍ച്ചയ്ക്കെടുത്തപ്പോഴായിരുന്നു പ്രതിഷേധ റാലി നടന്നത്. സൗത്ത് ഏഷ്യന്‍ അമേരിക്കന്‍ ലീഡിങ്ങ് റ്റുഗെതര്‍(South Asian American leading Together)(SAALT) എന്ന സംഘടനയുടെ ഡയറക്ടര്‍ ലക്ഷമി ശ്രീധരന് ഈ വിഷയത്തില്‍ സുപ്രീം കോടതി പതിനൊന്ന് മില്യണ്‍ അനധികൃത കുടിയേറ്റക്കാര്‍ക്ക് അനകൂലമായ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അഭിപ്രായപ്പെട്ടു. രണ്ടു ലക്ഷം ഇന്ത്യക്കാരെ ബാധിക്കുന്ന പ്രശ്നമാണിതെന്നും അദ്ദേഹം ചൂണ്ടികാട്ടി. 2014 ല്‍ പ്രസിഡന്റ് ഒബാമ ഇമ്മിഗ്രേഷന്‍ ആക്ട് നടപ്പാക്കുന്നതിന് പുറപ്പെടുവിച്ച എക്സിക്യൂട്ടീവ് ഉത്തരവ് ഭരണഘടനാ വിധേയമാണെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. ഇതിനെതിരെ നല്കിയ ടെക്സസ് നല്കിയ കേസ്സിലായിരുന്നു കീഴ്കോടതി വിധി.
Comments