You are Here : Home / Readers Choice

രക്ഷാ പ്രവര്‍ത്തനത്തിനിടെ നഴ്സ് ഹെലികോപ്റ്ററില്‍ നിന്നു വീണു മരിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, April 29, 2015 10:34 hrs UTC


                        
ഓസ്റ്റിന്‍ (ടെക്സാസ് ) . ബാര്‍ട്ടന്‍ ക്രീക്ക് ഗ്രീന്‍ ബെല്‍റ്റില്‍ നിന്നും ഒരു സ്ത്രീയെ രക്ഷപ്പെടുത്തുന്നതിനിടെ മെഡിക്കല്‍ ഹെലികോപ്റ്ററില്‍ നിന്നും താഴേക്ക് വീണു ടെക്സാസില്‍ നിന്നുളള നഴ്സ് ക്രിസ്റ്റീന്‍ മെക്ക് ലയ്ന്‍ (46) മരിച്ചു.

ഏഴു വര്‍ഷമായി സ്റ്റാര്‍ ഫ്ളൈയ്റ്റില്‍ നഴ്സായി ജോലി ചെയ്യുന്ന ക്രിസ്റ്റിന്‍ രക്ഷാ പ്രവര്‍ത്തക സംഘത്തോടൊപ്പം ഏപ്രില്‍ 27 തിങ്കളാഴ്ച രാത്രിയാണ് ഓസ്റ്റിനിലെത്തിയത്. ബാര്‍ട്ടന്‍ ക്രീക്കില്‍ അബദ്ധത്തില്‍ വീണ സ്ത്രീയെ രക്ഷിച്ചു മുകളിലേക്ക് ഉയര്‍ത്തുന്നതിനിടെയാണ്് ഹെലികോപ്റ്ററില്‍  നിന്നും താഴേക്ക് പതിച്ചത്. ക്രിസ്റ്റിന്‍ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചതായി സ്റ്റാര്‍ ഫ്ളൈയ്റ്റ് അധികൃതര്‍ പറഞ്ഞു. മരണം എങ്ങനെ സംഭവിച്ചു എന്ന വിശദീകരിക്കുവാന്‍ കമ്പനി വക്താവ് ലിസ ബ്ളേക്ക് വിസമ്മതിച്ചു.മാധ്യമ പ്രവര്‍ത്തകരോടു  സംസാരിക്കുകയായിരുന്നു ലിസ.  നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് അപകടത്തെകുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ക്രീക്കില്‍ വീണ സ്ത്രീയെ പരുക്കുകളോടെ ഓസ്റ്റിന്‍ യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു.

കൊളറാഡോയില്‍ നിന്നും ടെക്സാസിലേക്ക് താമസം മാറ്റിയ അവിവാഹിതയായ നഴ്സിന്റെ മരണത്തെ കുറിച്ച്  അന്വേഷണം പൂര്‍ത്തീകരിക്കുന്നതുവരെ സ്റ്റാര്‍ ഫ്ളൈയ്റ്റ് സര്‍വ്വീസ് നിര്‍ത്തിവെക്കുമെന്നു കമ്പനി അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.