ഒക്കലഹോമ: പുത്തന്‍വീട്ടല്‍ വാകത്താനം റാന്നി സ്വദേശിയും, ഒക്കലഹോമ യൂണിവേഴ്സിറ്റി ഉദ്യോഗസ്ഥനും, കേരളാ എക്സ്പ്രസിന്റെ പ്രശസ്ത ലേഖകനുമായിരുന്ന ബാബു തോമസ് ഒക്കലഹോമ (56) മാര്‍ച്ച് ഏഴാം തീയതി ചൊവ്വാഴ്ച രാവിലെ 8.40-നു നിര്യാതനായി. മാതാവ് തങ്കമ്മ (85) നാട്ടിലുണ്ട്. ബാബു തോമസിന്റെ സഹധര്‍മ്മിണി മേഴ്സി വാകത്താനം ചക്കംവേലില്‍ കുടുംബാംഗമാണ്. മക്കള്‍: ഡോ. മെബിന്- ഭാര്യ ക്രിസ്റ്റീന, റ്റോബിന്‍. സഹോദരിമാര്‍: ഷേര്‍ലി, ഷൈനി. മാര്‍ച്ച് 9, 10 (വ്യാഴം, വെള്ളി) തീയതികളില്‍ വൈകിട്ട് 6 മുതല്‍ 9 വരെ പൊതുദര്‍ശനവും, മാര്‍ച്ച് 11-ന് ശനിയാഴ്ച രാവിലെ മെമ്മോറിയല്‍ സര്‍വീസും Vondel Smith Funeral Home വച്ചു നടത്തപ്പെടും. അതിനുശേഷം ഞായറാഴ്ചയോ, തിങ്കളാഴ്ചയോ ശവസംസ്കാരത്തിനായി ഭൗതീകശരീരം നാട്ടിലേക്കു കൊണ്ടുപോകും. ഇടമണ്‍- വാകത്താനം (റാന്നി) തബോര്‍ മാര്‍ത്തോമാ പള്ളിയിലെ സംസ്കാര ശുശ്രൂഷകള്‍ക്കുശേഷം പള്ളി സെമിത്തേരിയില്‍ സംസ്കാരകര്‍മ്മവും നിര്‍വഹിക്കപ്പെടുകയും ചെയ്യും. തീയതിയും സമയവും ലഭ്യമല്ല. തോമസ് ഫിലിപ്പ് റാന്നി അറിയിച്ചതാണിത്.
Comments