പടമുഖം: വള്ളിയോടത്ത് പരേതനായ ഫിലിപ്പിന്റെ ഭാര്യ അന്നമ്മ ഫിലിപ്പ് (95) നിര്യാതയായി. സംസ്ക്കാര ശുശ്രൂഷകള്‍ ഞായറാഴ്ച ഉച്ച കഴിഞ്ഞ് 3.30 ന് വസതിയില്‍ ആരംഭിക്കും. തുടര്‍ന്ന് പടമുഖം സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ സംസ്ക്കാരം നടക്കും. പരേത കരിംങ്കുന്നം പുറയംപിള്ളില്‍ കുടുംബാംഗമാണ്. മക്കള്‍: ലീലാമ്മ, തോമസ് (സാന്‍ അന്റോണിയോ, യു.എസ്.എ), ജോസ്, ജോയി, മേരി, സൈമണ്‍, ആന്‍സി. മരുമക്കള്‍: മത്തായി പള്ളിപ്പുറത്ത്, മേരി ഉദിരക്കല്ലേല്‍, മോളി ചെറ്റയില്‍, ആലീസ് പ്ലാക്കൂട്ടത്തില്‍, ജോസ് അമ്പലത്തറ, ഷൈബി കുരുട്ടുപറമ്പില്‍, തോമസ് കുരുട്ടുപറമ്പില്‍.
Comments