കേരളത്തിൽ നാലു ദിവസം കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. സെപ്റ്റംബർ 27 വരെയാണ് കേരളത്തിലെ ചിലയിടങ്ങളിൽ കനത്ത മഴ പ്രവചിക്കപ്പെട്ടിരിക്കുന്നത്. നാളെ അറബിക്കടലിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. 55 മുതൽ 75 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് വീശിയേക്കുമെന്നാണ് മുന്നറിയിപ്പ്. അതിനാൽ മത്സ്യത്തൊഴിലാളികൾ നാളെ കടലിൽ പോകരുതെന്ന് നിർദ്ദേശമുണ്ട്.
Comments