ചെന്നൈ ഐഐടി വിദ്യാര്‍ത്ഥിനി ഫാത്തിമയുടെ മരണത്തില്‍ ദുരൂഹത ഏറുന്നു. ഫാത്തിമ ലത്തീഫിന്റെ മൊബൈല്‍ ഫോണില്‍ 2 അധ്യാപകരുടെ പേരുകള്‍ കൂടി പരാമര്ശിക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ട്. ഫോണില്‍ പ്രത്യേകം എഴുതി സൂക്ഷിച്ച കുറിപ്പിലാണ് ഇവരുടെ പേരുകള്‍ പരാമര്‍ശിച്ചിരിക്കുന്നത്. ചില വിദ്യാര്‍ഥികള്‍ക്കെതിരെയും കുറിപ്പില്‍ പരാമര്‍ശങ്ങളുണ്ടെന്നാണു സൂചന.
ഫാത്തിമയുടെ മൊബൈല്‍ ഫോണില്‍ വോള്‍ പേപ്പര്‍ ആയി, മരണത്തിനു കാരണക്കാരന്‍ സുദര്‍ശന്‍ പത്മനാഭന്‍' എന്നാണ് എഴുതിയിരുന്നത്. കുറിപ്പ് പരിശോധിക്കാനും വോള്‍ പേപ്പറില്‍ ഫാത്തിമ എഴുതിയിരുന്നു. ഇത് നേരത്തെ തന്നെ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.
മാതാപിതാക്കളെയും സഹോദരിമാരെയും അങ്ങേയറ്റം സ്‌നേഹിക്കുന്നു എന്നു തുടങ്ങുന്ന കുറിപ്പില്‍ ഇപ്പോഴത്തെ സ്ഥലത്തെ വെറുപ്പോടെ കാണുകയാണെന്നു ഫാത്തിമ എഴുതിയിട്ടുണ്ട്. ഇതോടൊപ്പമാണ് മരണത്തിനു കാരണക്കാരായി. 2 അധ്യാപകരുടെ പേരും കുറിച്ചിരിക്കുന്നത്.
അതേസമയം കേസിന്റെ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ആരോപണ വിധേയരായ അദ്ധ്യാപകരോട് ക്യാംപസ് വിട്ടു പോകരുതെന്ന് അന്വേഷണ സംഘത്തിന്റെ നിര്‍ദ്ദേശം. മരണത്തിനു കാരണക്കാരനെന്നു ഫാത്തിമ മൊബൈല്‍ ഫോണില്‍ കുറിച്ചിട്ട അദ്ധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭന്‍ അവധിയിലാണെങ്കിലും ഐഐടിയില്‍ തന്നെയുണ്ടെന്നാണു സൂചന. കോടതി നിര്‍ദേശ പ്രകാരം ഫൊറന്‍സിക് പരിശോധനയ്ക്കയച്ച മൊബൈല്‍ ഫോണ്‍, തമിഴ്‌നാട് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ഇതുവരെ പരിശോധിച്ചിട്ടില്ല. നിര്‍ണായക തെളിവാകുമെന്നു പ്രതീക്ഷിക്കുന്ന ഫോണ്‍ കുടുംബത്തിന്റെ സാന്നിധ്യത്തില്‍ പരിശോധിക്കാമെന്ന് അന്വേഷണ സംഘം ഉറപ്പു നല്‍കി.
Comments