ചൊവ്വാഴ്ച കെ.എസ്.യു നടത്തിയ നിയമസഭാ മാർച്ചിൽ ഷാഫി പറമ്പിൽ എം.എൽ.എ, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് തുടങ്ങിയവർക്ക് പോലീസ് മർദനമേറ്റ സംഭവത്തിൽ നിയമസഭയിൽ പ്രതിപക്ഷ ബഹളം.ബാനറുകളും പ്ലക്കാഡുകളുമായാണ് പ്രതിപക്ഷാംഗങ്ങൾ സഭയിലെത്തിയത്. കെ.എം. അഭിജിത്തിന്റെ ചോര പുരണ്ട വസ്ത്രവും ഷാഫി പറമ്പിലിനും അഭിജിത്തിനും മർദനമേൽക്കുന്നതിന്റെ ചിത്രങ്ങളും പ്രതിപക്ഷാംഗങ്ങൾ ഉയർത്തിക്കാട്ടി. ചോദ്യോത്തരവേള നിർത്തിവെച്ച് അടിയന്തരപ്രമേയത്തിന്റെ നോട്ടീസ് പരിഗണിച്ച് അനുമതി നൽകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ചോദ്യോത്തവേള ബഹിഷ്കരിക്കുന്നുവെന്ന് രമേശ് ചെന്നിത്തല അറിയിച്ചു. എന്നാൽ ഷാഫി ഉൾപ്പെടെയുള്ളവരെ താൻ ആശുപത്രിയിൽ സന്ദർശിച്ചുവെന്നും ഡോക്ടറോട് സംസാരിച്ചുവെന്നും സ്പീക്കർ വ്യക്തമാക്കി. ചോദ്യോത്തരവേള തുടരട്ടേയെന്നും സ്പീക്കർ പറഞ്ഞു. അടിയന്തര പ്രമേയത്തിന് നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നും അപ്പോൾ പരിഗണിക്കാമെന്നും സ്പീക്കർ അറിയിച്ചു.
Comments