You are Here : Home / News Plus

വിളക്ക് തെളിയിക്കൽ ആഹ്വാനത്തിന് ശാസ്ത്രീയ മാനമുണ്ടെന്ന കണ്ടെത്തലുമായി മുൻ ഐഎംഎ പ്രസിഡന്റ്

Text Size  

Story Dated: Friday, April 03, 2020 05:09 hrs UTC

മാർച്ച് 5 ഞായറാഴ്ച രാത്രി 9 മണിക്ക് 9 മിനിട്ട് നേരം ലൈറ്റണച്ച് വിളക്കുകൾ തെളിയിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് ശാസ്ത്രീയ മാനമുണ്ടെന്ന കണ്ടെത്തലുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുൻ പ്രസിഡൻ്റും പദ്മ ശ്രീ ജേതാവുമായ ഡോക്ടർ കെകെ അഗർവാൾ. രണ്ട് വീഡിയോകളിലൂടെയാണ് അഗർവാൾ ഈ അവകാശവാദവുമായി രംഗത്തെത്തിയത്. വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ആഹ്വാനം കൂട്ടായ ബോധത്തിൻ്റെ തത്വങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം പറയുന്നു. വാത്മീകി എഴുതിയ ദാർശനിക ചിന്തകളുടെ പുസ്തകമായ യോഗ വസിഷ്ഠയുടെ ആറാം അധ്യയത്തിൽ ഇതേപ്പറ്റി പറയുന്നുണ്ടെന്നും 2010ൽ പദ്മശ്രീ അദ്ദേഹം വിശദീകരിക്കുന്നു. “ജനസംഖ്യയുടെ അഞ്ച് ശതമാനം ആളുകൾ ചെയ്യുന്നത് 95 ശതമാനം പിന്തുടരും. ഒരു ശതമാനം ആളുകൾ ചിന്തിക്കുന്നത് 99 ശതമാനം പിന്തുടരും. ഇന്ത്യയിലെ 130 കോടി ആളുകൾ ഒരു കാര്യത്തിനായി (കൊവിഡ് 19) പ്രാർത്ഥിച്ചാൽ അതിൻ്റെ ഫലം 100 കോടി ആളുകളിൽ ഉണ്ടാവും. കൂട്ടായി എന്ത് ചിന്തിച്ചാലും ക്വാണ്ടം സിദ്ധാന്തം ആയാലും, സ്ട്രിങ് സിദ്ധാന്തം ആയാലും അതൊക്കെ ഒരുമിച്ച് നമ്മുടെ ശരീരത്തി പ്രവർത്തിക്കും.”- അദ്ദേഹം പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.