ചങ്ങനാശ്ശേരി: എന്തെങ്കിലും കാര്യത്തിനുവേണ്ടി രാഷ്ട്രീയ പാര്‍ട്ടികളെ ചെന്നു കാണുന്ന പതിവ് മന്നത്തിന്റെ കാലത്തും പില്ക്കാലത്തും എന്എസ്എസിനില്ലന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍.. പാര്‍ട്ടികള്‍ എന്‍എസ്എസിനേ തേടി വന്ന ചരിത്രമേ ഉള്ളൂ.രാഷ്ട്രീയ വിവാദങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ആരും എന്‍ .എസ്.എസിനെ ഉപകരണമാക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.എന്‍ .എസ്.എസിനെ ചാരി ആരും കോണ്‍ഗ്രസ് പാരമ്പര്യം തെളിയിക്കേണ്ടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. മന്നത്തു പത്മനാഭനെ രമേശ് ചെന്നിത്തല ചെയ്ത പ്രസംഗം അതിരുവിട്ടതാണെ. മന്നത്തിന്റെ ആവശ്യം സി.കെ.ജി തള്ളിയെന്നത് കേട്ടുകേള്‍വി പോലുമില്ലാത്ത കഥയാണെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു.
Comments