ടി.പി.വധക്കേസ് അന്വേഷണം സി.ബി.ഐ അന്വേഷിക്കണമെന്ന് കെ.മുരളീധരന്‍ എം.എല്‍.എ. തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ മാറ്റി രമേശ് ചെന്നിത്തലക്ക് ആഭ്യന്തര വകുപ്പ് നല്‍കണമായിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു. കോടതി വിധി ദൗര്‍ഭാഗ്യകരമായിപ്പോയി. സാക്ഷികളെ സംരക്ഷിക്കുന്നതില്‍ ആഭ്യന്തരവകുപ്പിന് വീഴ്ച്ചപറ്റി. കാരായി രാജനെ പോലുള്ള വമ്പന്‍ സ്രാവുകള്‍ കേസില്‍ നിന്നും രക്ഷപ്പെട്ടു. തുടരന്വേഷണത്തില്‍ കേരള പോലീസിന് ആത്മവിശ്വാസം ഉണ്ടാകില്ല. അതുകൊണ്ട് കേസ് സി.ബി.ഐക്ക് കൈമാറുകയാണ് വേണ്ടത്. രണ്ടാംഘട്ടത്തിലാണ് കേസ് അന്വേഷണം ദുര്‍ബലപ്പെട്ടത്. കെ.പി.മോഹനനെ അറസ്റ്റ് ചെയ്തതിന് ശേഷം ടി.പി.വധക്കേസിന്റെ അന്വേഷണത്തില്‍ സഡന്‍ ബ്രേക്കുണ്ടായെന്നും മുരളീധരന്‍ പറഞ്ഞു.
Comments