കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഷാര്‍ജയില്‍ നിന്ന് അനധികൃതമായി കൊണ്ടുവന്ന 2.3 കിലോ സ്വര്‍ണം റവന്യു ഇന്റലിജന്‍സ് പിടികൂടി. 62 ലക്ഷം രൂപയിലേറെ വിലവരുന്ന സ്വര്‍ണമാണ് പിടികൂടിയത്.കൂത്തുപറമ്പ്, വടകര സ്വദേശികളായ രണ്ട് പേരില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്.തിരുവോണദിവസം കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും 1.03 കോടി രൂപ വിലവരുന്ന 3.87 കിലോ സ്വര്‍ണം പിടികൂടിയിരുന്നു. ടോര്‍ച്ച് ബാറ്ററിയിയുടെ രൂപത്തില്‍ സ്വര്‍ണം ഉരുക്കി വാര്‍ത്ത് ഈയം കൊണ്ട് പൊതിഞ്ഞായിരുന്നു സ്വര്‍ണക്കടത്ത്.
Comments