You are Here : Home / News Plus

ഒല്ലൂര്‍ ഇന്‍ഡസ്ട്രിയല്‍ തീപിടിച്ച്‌ പ്ലാന്റ് പൂര്‍ണമായും കത്തിനശിച്ചു

Text Size  

Story Dated: Sunday, March 24, 2019 08:34 hrs UTC

ഒല്ലൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റിനുള്ളിലെ പ്ലാസ്റ്റിക് കമ്ബനിയില്‍ തീപിടിച്ച്‌ കമ്ബനിക്കുള്ളിലെ പ്ലാന്റ് പൂര്‍ണമായും കത്തിനശിച്ചു. ഇന്നലെ പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. തൃശൂര്‍ ഈസ്റ്റ് ഫോര്‍ട്ട് ചിറയത്ത് ഫ്രാന്‍സിസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള പോപ്പുലര്‍ പ്ലാസ്റ്റിക്‌സ് കമ്ബനിയിലാണ് തീപിടിത്തമുണ്ടായത്.

കമ്ബനിയുടെ ഉള്ളില്‍ നിന്ന് പുക ഉയരുന്നതുകണ്ട് സമീപത്ത് താമസിക്കുന്ന തൊഴിലാളികള്‍ ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിക്കുകയായിരുന്നു കമ്ബനിയുടെ പ്ലാന്റിന് സമീപത്തുനിന്ന് മറ്റുള്ള സ്ഥലങ്ങളിലേക്ക് തീ പടരുന്നത് തൊഴിലാളികള്‍ക്ക് തടയാന്‍ കഴിഞ്ഞതിനാല്‍ വന്‍ ദുരന്തം ഒഴിവായി. തൃശൂരില്‍നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ പൂര്‍ണമായും അണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 20 ലക്ഷം രൂപയോളം നഷ്ടം കണക്കാക്കുന്നു. ഒല്ലൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.