വനിതകള്‍ വനിതകള്‍ക്കായി ഓടിക്കുന്ന ഷീ ടാക്സി നിരത്തിലിറങ്ങി.കനകക്കുന്നില്‍ മന്ത്രി ഡോ. എം.കെ. മുനീറും ചലച്ചിത്രതാരം മഞ്ജുവാര്യരും ചേര്‍ന്ന് ഫ്ളാഗ് ഓഫ് നിര്‍വഹിച്ചു. സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള ജെന്‍ഡര്‍ പാര്‍ക്ക് നടപ്പാക്കുന്ന പദ്ധതിയുടെ ഗുഡ്വില് അംബാസഡറായി മഞ്ജുവാര്യരെ മന്ത്രി മുനീര്‍ ഒദ്യോഗികമായി പ്രഖ്യാപിച്ചു. കെ. മുരളീധരന് എം.എല്‍.എ കോള്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു. ഒൗദ്യോഗിക വെബ്സൈറ്റും ലോഗോയും ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ ഋഷിരാജ് സിങ് പ്രകാശനം ചെയ്തു. ഒരു വിഭാഗത്തിന് ജീവിതമാര്‍ഗവും മറ്റൊരു വിഭാഗത്തിന് സുരക്ഷയും ഉറപ്പാക്കുന്ന സംരംഭമാണ് ഷീ ടാക്സിയെന്ന് മഞ്ജുവാര്യര്‍ പറഞ്ഞു. ഷീ ടാക്സിയുടെ മൊബൈല്‍ നമ്പര്‍ 8590000543
Comments