ഇന്ത്യയുടെ ആയുര്‍വേദ പാരമ്പര്യത്തെ ലോകത്തിനു പരിചയപ്പെടുത്തുന്നതില്‍
ഡോ. ഗോപിനാഥന്‍ നായര്‍ക്ക് വലിയ പങ്കുണ്ട്. ഡല്‍ഹിയില്‍ തുടങ്ങി വിവിധ
രാജ്യങ്ങളില്‍ ആയുര്‍വേദത്തിന്‍റെ ആരോഗ്യമന്ത്രവുമായി ചെന്നെത്തുന്ന
അദ്ദേഹത്തിന്റെ വളര്‍ച്ച ചെറിയൊരു കഥയല്ല. പ്രതിസന്ധികളെ അതിജീവിച്ച്
കെട്ടിപ്പടുത്ത മഹാ പ്രസ്ഥാനമായി ശാന്തിഗ്രാം ഉയര്‍ന്നതിന് പിന്നിലെ
രഹസ്യങ്ങള്‍ അദ്ദേഹം തന്നെ പറയട്ടെ
" ശ്രീ കരുണാകര ഗുരുവിന്‍റെ അനുഗ്രഹാശിസ്സുകളോടെ എന്റെ ഭാര്യ ഡോ. അംബിക
നായര്‍ തുടങ്ങിയ പ്രസ്ഥാനമാണ് ശാന്തിഗ്രാം. അനന്തമായ സാധ്യതകള്‍
ആയുര്‍വേദത്തിനുണ്ട് എന്ന തിരിച്ചറിവിലാണ് ഡല്‍ഹി കേന്ദ്രമായി
പ്രവര്‍ത്തിച്ചിരുന്ന ശാന്തിഗ്രാം ആദ്യമായി കടല്‍കടന്നത്. യുകെയില്‍
സ്ഥാപനം ആരംഭിക്കുമ്പോള്‍ വെല്ലുവിളികള്‍ ഏറെയായിരുന്നു. പ്രധാനമായും
രാജ്യത്തെ നിയമങ്ങള്‍ തടസ്സംനിന്നു. തീരെ പരിചയമില്ലാത്ത ഒരു സംവിധാനമാണ്
ബ്രിട്ടീഷുകാര്‍ക്ക് ആയുര്‍വേദം. കേട്ടുകേള്‍വിമാത്രമുള്ള ഒരു
ആരോഗ്യസംവിധാനം സ്ഥാപിക്കാന്‍ അനുമതി കിട്ടാന്‍ വളരെ വിഷമമായിരുന്നു.
പിന്നീട് ഒരു സുഹൃത്ത് വഴി അമേരിക്കയില്‍ എത്തി.അവിടെയും നിയമങ്ങളുടെ
നൂലാമാലകള്‍ ശാന്തിഗ്രാമിനെ വേട്ടയാടി.
ലൈസന്‍സ് കിട്ടുക എന്നതാണ് വളരെ പ്രയാസം. ആയുര്‍വേദത്തിന്‍റെ ആവശ്യകതയും
ചികിത്സാ രീതികളും ഇവിടത്തെ എംബസിയില്‍ പറഞ്ഞു മനസിലാക്കാന്‍ നന്നേ
ബുദ്ധിമുട്ടി. മറ്റു രാഷ്ട്രങ്ങളെ അപേക്ഷിച്ച് അമേരിക്കയില്‍ ഓരോ
സ്റ്റേറ്റിനും വ്യത്യസ്ത നിയമങ്ങളാണ്. അതിനാല്‍ എംബസി ലൈസന്‍സ് കൂടാതെ
സ്ഥാപനം തുടങ്ങുന്ന സ്റ്റേറ്റുകളില്‍ അനുമതി തേടണമായിരുന്നു"
ചരിത്രത്തില്‍ ആദ്യമായാണ് അമേരിക്കന്‍ എംബസി സ്ഥാപന മേധാവിയെ നേരിട്ട്
ഇന്റെര്‍വ്യു ചെയ്തു സ്ഥാപനത്തിനു അനുമതി കൊടുക്കുന്നത്. " 12 പേരുമായാണ്
ന്യുയോര്‍ക്കില്‍ ശാന്തിഗ്രാം തുടങ്ങുന്നത്. അവര്‍ക്കെല്ലാം വര്‍ക്ക്
പെര്‍മിറ്റ് കൊടുക്കാന്‍ എംബസി നേരിട്ട് എന്നെ വിളിപ്പിച്ചു. അതിന്റെ
ഉറപ്പിലാണ് അമേരിക്കയില്‍ ആദ്യമായി ഒരു ആയുര്‍വേദ പഞ്ചകര്‍മ്മ
ട്രീട്മെന്റ്റ് സെന്‍റര്‍ തുടങ്ങുന്നത്.
അമേരിക്കയിൽ ആയുർവേദത്തിനു മത്സര സാധ്യതയുണ്ടെന്നു ഡോ. ഗോപിനാഥന്‍ നായർ
പറയുന്നു. എന്നാൽ പല സംരംഭങ്ങളും തുടക്കത്തിലെ പൂട്ടിപ്പോകുകയായിരുന്നു.
നിയമക്കുരുക്കുകൾ തന്നെ പ്രധാന കാരണം. വിദഗ്ദ്ധരായ തൊഴിലാളികൾ വേണം.
ചികിത്സകര്‍ക്ക് പരിശീലനം നല്‍കണം. ശാന്തിഗ്രാം ഇപ്പോഴും ആയുർവേദ
ചികിത്സാരംഗത്ത് ഒന്നാം സ്ഥാനത്ത് നിലക്കുന്നതിന്റെ രഹസ്യം ജനങ്ങൾ
അർപ്പിച്ച വിശ്വാസവും സ്റ്റാഫിന്റെ അർപ്പണ മനോഭാവവും ആണ്.
രോഗം വന്നു ചികിത്സിക്കുന്നതിനേക്കാള്‍ രോഗം വരാതെ നോക്കുക എന്നതാണ്
ഉത്തമം. അതാണ് ആയുര്‍വേദം പറയുന്നതും. ഒരു പ്രതിരോധ ചികിത്സാരീതി
എന്നതാണ് ആയുര്‍വേദം മുന്നോട്ടു വയ്ക്കുന്നത്. ഇന്ത്യക്കാര്‍ മാത്രം
ശീലിച്ചിരുന്ന ആയുര്‍വേദ ചികിത്സാരീതീ ഇന്ന് ലോകം മുഴുവന്‍ വ്യാപിച്ചു. "
പ്രവാസികളെക്കാള്‍ കൂടുതല്‍ അമേരിക്കക്കാരാണ് ഞങ്ങളുടെ സ്ഥാപനത്തില്‍
വരുന്നത്. വിദേശികള്‍ക്ക് ആയുര്‍വേദത്തിലുള്ള വിശ്വാസമാണ് അതിനു കാരണം.
മറ്റുപല ഔഷധങ്ങള്‍ക്കും ഭേതമാക്കാന്‍ കഴിയാത്ത രോഗങ്ങള്‍
ആയുര്‍വേദത്തില്‍ നൂറു ശതമാനവും വിജയിക്കും. ആയുര്‍വേദമുപയോഗികുന്ന
വിദേശികളുടെ എണ്ണം ദിനം പ്രതി കൂടുകയാണ്. അതാണ് ഞങ്ങളുടെ പ്രതീക്ഷയും".
ഡോ. ഗോപിനാഥന്‍ നായരുടെ ആത്മാര്‍ഥതയാണ് ശാന്തിഗ്രാമിന്റെ വിജയം.
അമേരിക്കയില്‍ ഒന്‍പതു ബ്രാഞ്ചുകള്‍ ഇപ്പോള്‍ ശാന്തിഗ്രാമിനുണ്ട്. 2015
ഓടെ 50 സെന്‍റെറുകള്‍ തുടങ്ങുകയാണ് ഇനി ലക്‌ഷ്യം. ആ ലക്ഷ്യത്തിലേക്കാണ്
ശാന്തിഗ്രാമിന്‍റെ കുതിപ്പും.
Comments