ഫ്ളവേഴ്സിന്റെ പ്രഥമ ടി.വി അവാര്‍ഡ് ടെലിവിഷന്‍ ചരിത്രത്തില്‍ ഒരപൂര്‍വ്വ കാഴ്ചയായി മാറി. നാളിതു വരെ കണ്ടിട്ടില്ലാത്ത ജനാവലിയെ സാക്ഷ്യം നിര്‍ത്തി കേരളത്തിലെ ടെലിവിഷന്‍ താരങ്ങള്‍ ഒരു പ്ളാറ്റ് ഫോമില്‍ ഒത്തു കൂടി. കേരളത്തിലെ ഫിലിം അവാര്‍ഡുകളുടെ ശില്പി എന്നു വിശേഷിപ്പിക്കുന്ന ആര് ശ്രീകണ്ഠന് നായരുടെ നേതൃത്വത്തില്‍ നടന്ന സ്റ്റേജ് ഷോയുടെ കണ്ട്രോള് റൂമില്‍ അമേരിക്കന്‍ മലയാളികള്‍ക്ക് സുപരിചതയായ റേഡിയോ ജോക്കിയും അശ്വമേധം ന്യൂസ് ടീമംഗവുമായ ആശയും ചേര്‍ന്നു.അമേരിക്കയില്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ഫ്ളവേഴ്സിന്റെ അന്തര്‍ ദേശീയ നിലവാരത്തിലുള്ള പരിശീലനത്തിന്റെ ഭാഗമായിട്ടായിരുന്നു ആശ ടീമിനൊപ്പം ചേര്‍ന്നത്.അമേരിക്കയിലെ ദേശീയ സംഘടനയായ ഫോമയുടെ അന്തര്‍ദേശീയ കണ്‍വന്‍ഷനിലെ ജനപ്രിയ പ്രോഗാമായ "മിസ് ഫോമയുടെ" ചുക്കാന്‍ പിടിച്ചത് ആശയായിരുന്നു. മലയാളി എഫ്.എമ്മിന്റെ "മലപ്പുറം കത്തി" എന്ന പ്രോഗ്രാമിലൂടെ ശ്രോതാക്കളുടെ മനം കവര്‍ന്ന ആശ, കോഴിക്കോട് കലക്ടര്‍ പ്രശാന്ത് ഉള്‍പ്പടെ നിരവധി പേരെ തന്റെ പ്രോഗ്രാമിലൂടെ അമേരിക്കയിലെത്തിച്ചിട്ടുണ്ട്.കാഴ്ചയുടെ പുതു വസന്തം സൃഷ്ടിച്ച് മുന്നേറുന്ന ഫ്ളവേഴ്സിന്റെ അമേരിക്കയിലെ തുടക്കത്തിനായി ആശയോടൊപ്പം ആശയോടെ കാത്തിരിക്കുകയാണ് അമേരിക്കയിലെ മലയാളികള്‍
Comments