You are Here : Home / USA News

മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ദമ്പതികള്‍ ഫിലഡല്ഫിയയില്‍ മരിച്ചു

Text Size  

Story Dated: Friday, April 10, 2020 02:41 hrs UTC

 
 വിൻസന്റ് ഇമ്മാനുവൽ
 
ഫിലഡല്ഫിയ: പത്തനംതിട്ട പ്രക്കാനം ഇടത്തില്‍ സാമുവലും, 83, ഭാര്യ മേരി സമുവലും (81) ഏതാനും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഫിലഡല്ഫിയയില്‍ നിര്യാതരായി. സെന്റ് ജൂഡ് കാത്തലിക്ക് ചര്‍ച്ച് അംഗംങ്ങളാണ്. 1993-ല്‍ അമേരിക്കയിലെത്തി.
 
വ്യാഴാഴ്ച രാവിലെയാണ് സാമുവല്‍ നിര്യാതനയത്. വൈകീ മേരി സാമുവലും-അവരുടെ കൊച്ചുമകള്‍ പ്രിയ അറിയിച്ചു. വെള്ളീയാഴ്ച (ഇന്ന്) വിവാഹ വാര്‍ഷികം ആഗ്ഃഒഷിക്കാനിരുന്നതാണ്. ന്യൂമോണിയ സംബന്ധമയ അസുഖബാധിതരായി രണ്ട് ആശുപത്രികളില്‍ ചികില്‍സയിലായിരുന്നു.
മേരി സാമുവല്‍ പത്തനംതിട്ട തോന്ന്യാമല സ്വദേശിയാണ്.
 
മക്കള്‍: പരേതനായ ജോസ് ഇടത്തില്‍, ജയിംസ് ഇടത്തില്‍, ജെസി ഇടത്തില്‍.മലങ്കര കത്തോലിക്ക സഭാ വൈദികന്‍ പരേതനായ ഫാ. വര്‍ഗീസ് ഇടത്തില്‍ സഹോദരനാണ്. അദ്ധേഹം സ്പിരിച്വല്‍ ഡയറക്ടറായി ഫിലഡല്ഫിയയില്‍ സേവനമനുഷ്റ്റിച്ചിരുന്നു.
 
മരണ വാര്‍ത്തകള്‍ കേട്ട് ദുഖത്തിലാണ്ട മലയാളി സമൂഹത്തെ ഈ മരണങ്ങള്‍ കൂടുതല്‍ ദുഖത്തിലാഴ്ത്തി.
 
ന്യു യോര്‍ക്കിലെ വെസ്റ്റ് ചെസ്റ്ററില്‍ അയര്‍ക്കുന്നം താന്നിക്കല്‍ കുര്യനും ഭാര്യ റോസമ്മയും നിര്യാതരായത് ദിവസങ്ങളുടെ വ്യത്യാസത്തിലാണ്. കുര്യന്‍ ഇന്നലെയാണ് മരിച്ചത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.