ന്യൂയോര്‍ക്ക് :സ്‌റ്റേറ്റ് ഓഫ് ന്യൂയോര്‍ക്ക് ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ ന്യൂയോര്‍ക്ക് സെനറ്റ് കമന്റേഷന്‍ അവാര്‍ഡ് സാമൂഹ്യ സാംസ്കാരികപ്രവര്‍ത്തകനുമായ കളത്തില്‍ വര്‍ഗീസിലഭിച്ചു.നവംബര്‍ പന്തണ്ടിനു ന്യൂയോര്‍ക്കില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് സ്‌റ്റേറ്റ് സെനറ്റര്‍ അന്ന എം കപ്ലാന്‍ അറിയിച്ചു .നേതൃ പാടവം ,സന്നദ്ധ സംഘടനാ പ്രവര്‍ത്തന മികവ് ,സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ പുലര്‍ത്തുന്ന സത്യസന്ധത എന്നിവ പരിഗണിച്ചാണ് അദ്ദേഹത്തിന് പുരസ്ക്കാരം നല്‍കുന്നത് .
അമേരിക്കയിലെ സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമായ കളത്തില്‍ വര്‍ഗീസ് ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ കേരളാ ചാപ്ടറിന്റെ ചെയര്‍മാന്‍ കൂടിയാണ് .അമേരിക്കയില്‍ കുടിയേറിയ ആദ്യകാല മലയാളികളില്‍ ഒരാള്‍ കൂടിയായ കളത്തില്‍ വര്‍ഗീസ് കേരളത്തില്‍ നിരവധി ജീവകാരുണ്യ മേഖലയിലും തന്റേതായ പ്രവര്‍ത്തനങ്ങളില്‍ സജീവവുമാണ് .ചെങ്ങന്നൂര്‍ തരംഗം കാന്‍സര്‍ സെന്റര്‍ ,ശാന്തിഗിരി ആശ്രമം എന്നിവയുമായി സഹകരിച്ചു ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം തുടങ്ങിക്കഴിഞ്ഞു .
അമേരിക്കയില്‍ നാല്‍പ്പത്തിയഞ്ച് വര്ഷങ്ങള്ക്കു മുന്‍പ് സ്ഥാപിച്ച മാര്‍ത്തോമാ ആരാധനാലയത്തിന്റെ സ്ഥാപക മെമ്പര്‍ കൂടിയാണ് കളത്തില്‍ വര്‍ഗീസ് . ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് സെനറ്റ് അവാര്‍ഡ് മലയാളി സമൂഹത്തിനു കൂടി ലഭിക്കുന്ന അംഗീകാരം ആണെന്നും ,തന്നെ ഈ പുരസ്കാരത്തിന് തെരഞ്ഞെടുത്ത ന്യൂയോര്‍ക്ക് സ്‌റ്റേറ്റിനും പ്രത്യേകം നന്ദി അറിയിക്കുന്നതായും അദ്ദേഹം അറിയിച്ചു .
Comments