യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്‌ഷൻ കേന്ദ്രങ്ങളിൽ കഴിയുന്ന നൂറുകണക്കിന് അനധികൃത കുടിയേറ്റക്കാർക്ക് സൗജന്യമായി നൽകുന്ന ഫ്ലു വാക്സിൻ നിഷേധിച്ചു. നോർത്ത് അമേരിക്കയിൽ ഫ്ലു സീസൺ ആരംഭിച്ചതോടെ 6 മാസത്തിനു മുകളിൽ പ്രായമുള്ള എല്ലാവരും പ്രതിരോധ കുത്തിവെപ്പു നടത്തണമെന്ന് അമേരിക്കൻ ഗവൺമെന്റിന്റെ കർശന നിർദ്ദേശം നിലനിൽക്കുമ്പോഴാണ് തടങ്കലിൽ കഴിയുന്ന അഭയാർത്ഥികൾക്ക് ഇത് നിഷേധിച്ചിരിക്കുന്നതെന്ന് പരാതി ഉയർന്നിരിക്കുന്നത്.
സിബിപിയുടെ കസ്റ്റഡിയിൽ ദിനംതോറും 3500 പേർ കഴിയുന്നുവെന്നാണ് ഫെഡറൽ ഏജൻസി പുറത്തുവിട്ട റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. അടിസ്ഥാന ആരോഗ്യ സുരക്ഷ പോലും നിഷേധിക്കുന്നത് വളരെ ഭയാശങ്കകൾ ഉയർത്തുന്നതാണെന്ന് ബോസ്റ്റൺ പിഡിയാട്രീഷ്യൻ ഡോ. ബോണി അർസുഖ പറഞ്ഞു. ഡോക്ടേഴ്സ് ഫോർ ക്യാപ് ക്ലോസർ സംഘടന സൗജന്യ ഫ്ലു വാക്സിൻ നൽകാമെന്ന നിർദേശത്തിന്മേൽ ഗവൺമെന്റ് പ്രതികരണമറിയിച്ചിട്ടില്ലെന്ന് ഡോക്ടർ പറഞ്ഞു.
Comments