ആന്‍ഡ്രൂസ് അഞ്ചേരി
ഡാളസ്: മലങ്കര മാര്‍ത്തോമ്മ സുറിയാനി സഭയുടെ നോര്‍ത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനത്തിന്റെ 25 -ാം വാര്‍ഷികം ഭദ്രാസനത്തിന്റെ എട്ട് റീജിയണുകളില്‍ നടന്നുകൊണ്‌ടിരിക്കുന്നതിന്റെ ഭാഗമായി ജൂലൈ 20 ശനിയാഴ്‌ച 4:30ന് ഡാളസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച്‌മാര്‍ത്തോമാ ദേവാലയത്തില്‍വെച്ചു ആഘോഷിച്ചു. ഭദ്രാസനാധിപന്‍ റൈറ്റ് റവ. ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് പൊതുസമ്മേളനത്തില്‍ അധ്യക്ഷതവഹിച്ചു പ്രസംഗിച്ചു. കഴിഞ്ഞ 25 വര്‍ഷങ്ങളായി മാര്‍ത്തോമ്മാ സഭയ്‌ക്ക് അത്ഭുതപൂര്‍വമായ വളര്‍ച്ചയാണ് നോര്‍ത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനത്തില്‍ ഉണ്‌ടായിക്കൊണ്‌ടിരിക്കുന്നതെന്ന് തിരുമേനി പറയുകയുണ്‌ടായി. 1970 മുതല്‍ നോര്‍ത്ത് അമേരിക്കയിലും യൂറോപ്പിലും കുടിയേറി പാര്‍ക്കുന്ന മാര്‍ത്തോമ്മാ സഭാ വിശ്വാസികളുടെ സഭാസ്‌നേഹവും ദീര്‍ഘവീക്ഷണവുമാണ് ഭദ്രാസനത്തിന്റെ വളര്‍ച്ചയുടെ പ്രധാന ഘടകം. നാല് തലമുറയിലെ അംഗങ്ങള്‍ ഉള്‍ക്കൊണ്‌ട നോര്‍ത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനത്തില്‍ മുതിര്‍ന്നവരും യുവതീയുവാക്കളും ഒരുപോലെ ഇടവകകളുടെ ചുമതല ഏറെറടുത്തു നടത്തുവാന്‍ കടന്നുവരണമെന്ന് തിരുമേനി തന്റെ അധ്യക്ഷ പ്രസംഗത്തില്‍ ഉദ്‌ബോധിപ്പിച്ചു.
റവ.ഡോ. മാര്‍ട്ടിന്‍ അല്‍ഫോണ്‍സ്, ഡോ. ജിജി മാത്യു, വര്‍ഗീസ് കെ.ജോണ്‍, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജോര്‍ജ് വര്‍ഗീസ് രചിച്ച ജൂബിലി ഗാനം ഗായകസംഘം ആലപിച്ചു. പി.വി. ജോണ്‍, ഡോ.പി. ജോണ്‍ ലിങ്കണ്‍ എന്നിവര്‍ പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്‍കി. 1976-ല്‍ ആദ്യ മാര്‍ത്തോമ്മ ദേവാലയം ന്യുയോര്‍ക്കില്‍ സ്‌ഥാപിതമായി. ഇന്ന് 78-ല്‍ പരം ഇടവകകളുണ്‌ട്. 1988-ല്‍ അമേരിക്ക യുകെഭദ്രാസനം രൂപീകരിക്കപ്പെട്ടു. മോസ്‌റ്റ് റവ. ഡോ. ഫിലിപ്പോസ്‌മാര്‍ ക്രിസോസ്‌റ്റം തിരുമേനിയായിരുന്നു പ്രഥമ ഭദ്രാസനാധിപന്‍. 1993 -ല്‍റസിഡന്റ് ബിഷപ് ആയി റൈറ്റ് റവ. ഡോ. സഖറിയാസ് മാര്‍ തിയോഫിലോസ് നിയമിതനായി. 2000 മുതല്‍ 2008 വരെ റൈറ്റ് ഡോ.യുയാക്കീം മാര്‍ കൂറിലോസ് എപ്പിസ്‌കോപ്പ ആയിരുന്നു ഭദ്രാസനാധിപന്‍. 2009 ജനുവരി മുതല്‍ റൈറ്റ് റവ. ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് തിരുമേനി ഭദ്രാസനാധിപനായി ചുമതലയേറ്റു. 2013 നവംബറില്‍ ന്യൂയോര്‍ക്കില്‍ വച്ചു ഒരുവര്‍ഷം നീണ്‌ടുനില്‍ക്കുന്ന പരിപാടികള്‍ക്ക് സമാപനം കുറിക്കും.
Comments