You are Here : Home / USA News

സോമര്‍സെറ്റ് സെന്റ് തോമസ് ദേവാലയത്തിലെ വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് സമാപനം

Text Size  

Story Dated: Tuesday, October 29, 2019 03:15 hrs UTC

 

 
 
ജോയിച്ചന്‍ പുതുക്കുളം
 
ന്യൂജേഴ്‌സി:  ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തിലെ വിശ്വാസ സമൂഹം അത്ഭുത പ്രവര്‍ത്തകനും, അസാധ്യ കാര്യങ്ങളുടെ മദ്ധ്യസ്ഥനുമായ വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാള്‍ ആഘോഷപൂര്‍വ്വം കൊണ്ടാടി. വിശുദ്ധ യൂദാശ്ലീഹായുടെ ഒമ്പത് ദിവസം നീണ്ടു നിന്ന നൊവേനയും, തിരുശേഷിപ്പ് വണക്കവും ഒക്‌ടോബര്‍ 18 ന് ആരംഭിച്ച് ഒക്‌ടോബര്‍ 27 ന് ഞായറാഴ്ച രാവിലെ നടന്ന പ്രധാന തിരുനാളോടെ സമാപിച്ചു.
 
ഇടവക സമൂഹത്തോടൊപ്പം ന്യൂജേഴ്‌സി, ന്യൂയോര്‍ക്ക് തുടങ്ങി വിവിധ സ്ഥലങ്ങളില്‍ നിന്നുമായി നിരവധി വിശ്വാസികള്‍ തിരുനാള്‍ കര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നതിനും, തിരുശേഷിപ്പ് വണങ്ങുന്നതിനും, അനുഗ്രഹങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്നതിനുമായി എത്തിച്ചേരുകയുണ്ടായി.
 
വിശുദ്ധന്റെ പ്രധാന തിരുനാള്‍ ദിനമായ ഒക്ടോബര്‍ 28 ന് ഞായറാഴ്ചയിലെ തിരുക്കര്‍മ്മങ്ങള്‍ രാവിലെ 11:30 ന് ആഘോഷമായ ദിവ്യബലിയോടെ ആരംഭിച്ചു. ന്യൂ ജേഴ്‌സി ഡിവൈന്‍ മേഴ്‌സി ഹീലിംഗ് സെന്‍റര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ.ബൈജു പൂവത്തുംമൂട്ടിലിന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്ന ദിവ്യബലിയില്‍ ഇടവക വികാരി റവ .ഫാ. ഫാ.ലിഗോറി ഫിലിപ്‌സ് കട്ടിയാകാരന്‍ സഹകാര്‍മികനായി.
 
ദിവ്യബലി മധ്യേ ബഹുമാനപ്പെട്ട ഫാ.ബൈജു പൂവത്തുംമൂട്ടില്‍ വിശുദ്ധന്റെ തിരുനാള്‍ സന്ദേശം നല്‍കി.വിശുദ്ധ മത്തായി 22: 2333 തിരുവചന ഭാഗം പങ്ക്‌വെച്ചു സംസാരിച്ചു.
 
ദിവ്യബലിക്കു ശേഷം ആഘോഷമായ ലതീഞ്ഞും, തിരുശേഷിപ്പ് വണക്കവും നടന്നു. എല്ലവര്‍ക്കും തിരുശേഷിപ്പ് വണങ്ങുന്നതിനുള്ള സൗകര്യം ഒരുക്കിയിരുന്നു. തുടര്‍ന്ന് തിരുനാള്‍ ആഘോഷങ്ങളില്‍ സംബന്ധിച്ച എല്ലാവര്‍ക്കും തിരുനാള്‍ നേര്‍ച്ചയും നല്‍കി.
 
ഇടവകയിലെ ഗായക സംഘം ആലപിച്ച ഗാനങ്ങള്‍ തിരുനാള്‍ ആഘോഷങ്ങള്‍ കൂടുതല്‍ ഭക്തി സാന്ദ്രമാക്കി.
 
പതിഞ്ചില്‍പ്പരം കുടുംബങ്ങള്‍ ഒത്തു ചേര്‍ന്നാണ് ഈ വര്‍ഷത്തെ വിശുദ്ധന്റെ തിരുനാള്‍ ആഘോഷങ്ങള്‍ കൊണ്ടാടിയത്. ഒമ്പതു ദിവസങ്ങളില്‍ നടന്ന നൊവേനയിലും പ്രാര്‍ത്ഥനാ ചടങ്ങുകളിലും നൂറിലധികം ഇടവകാംഗങ്ങള്‍ പങ്കെടുത്തു.
 
വിശുദ്ധന്റെ തിരുനാള്‍ ആഘോഷങ്ങള്‍ ഭക്തിയാദരപൂര്‍വ്വം നടത്താന്‍ സഹായിക്കുകയും സഹകരിക്കുകയും ചെയ്ത എല്ലാ കുടുംബാംഗംങ്ങള്‍ക്കും, ഇടവക സമൂഹത്തിനും, തിരുനാളിനു നേതൃത്വം വഹിച്ചവര്‍ക്കും, വികാരിയച്ചനും, ട്രസ്റ്റിമാരും നന്ദി അറിയിച്ചു. സ്‌നേഹ വിരുന്നോടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചു.
 
ജസ്റ്റിന്‍ ജോസഫ് (ട്രസ്റ്റി) (732) 7626744, സെബാസ്റ്റ്യന്‍ ആന്റണി (ട്രസ്റ്റി) 7326903934, മനോജ് പാട്ടത്തില്‍ (ട്രസ്റ്റി) (908) 4002492, ടോണി മാങ്ങന്‍ (ട്രസ്റ്റി) (347) 7218076, ബിന്‍സി ഫ്രാന്‍സിസ് (കോര്‍ഡിനേറ്റര്‍), 9082103514, ജോജോ ചിറയില്‍ (കോര്‍ഡിനേറ്റര്‍) 2128101093, ജെയിംസ് പുതുമന (കോര്‍ഡിനേറ്റര്‍) 7322164783.
വെബ് : www.stthomsayronj.org
 
സെബാസ്റ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.