ന്യൂയോര്‍ക്ക്: സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക് പള്ളിയിലെ കുടുംബ കൂട്ടായ്മയുടെ ഭാഗമായി ഉല്ലാസകരമായ പിക്നിക്ക് ജൂലൈ 27-ന് ശനിയാഴ്ച വാലി സ്ട്രീം സ്റ്റേറ്റ് പാര്‍ക്കില്‍ വെച്ച് നടത്തി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേകം പ്രത്യേകം കായിക മത്സരങ്ങള്‍, ബാസ്കറ്റ് ബോള്‍, വോളിബോള്‍ മത്സരങ്ങള്‍ എന്നിവ ഉള്‍പ്പടെയുള്ള മത്സരങ്ങളില്‍ മുന്നൂറില്‍പ്പരം ഇടവകാംഗങ്ങള്‍ സജീവമായി പങ്കെടുത്തു. വിഭവസമൃദ്ധമായ ഉച്ചഭക്ഷണം ഇടവകാംഗങ്ങള്‍ പാചകം ചെയ്ത് പങ്കുവെച്ചു. വികാരി ഫാ. ലിഗോറി ജോണ്സണ് ഫിലിപ്പ്സ്, കൈക്കാരന്മാരായ ജോസ് മഠത്തിക്കുന്നേല്‍, ജയിംസ് തോമസ് എന്നിവര്‍ നേതൃത്വം നല്കി. വികാരി അച്ചന് സമ്മാനദാനം നടത്തി. മാത്യു ചേട്ടന് അറിയിച്ചതാണിത്.
Comments