ഷിക്കാഗോ: രാമായണം ഭക്തിസാന്ദ്രമാക്കിയ സന്ധ്യകള്‍ക്ക് സമാപനം. ഒരുമാസം നീണ്ടുനിന്ന രാമായണ വായനയുടെ പരിസമാപ്‌തി ശ്രീ ജിതേന്ദ്ര കൈമകളുടെ വസതിയില്‍ വെച്ചാണ് നടത്തപ്പെട്ടത്. രാമായണത്തിന്റെ ശീലുകള്‍ ഉണര്‍ത്തി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ആബാലവൃദ്ധം ഭക്തജനങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു. `ഭക്തിയും വര്‍ധിച്ചിടും, മുക്തിയും സിദ്ധിച്ചിടും' എന്നാണ് രാമായണ പാരായണത്തിന്റെ ഫലശ്രുതി. ഈശ്വരഭജനത്തിലൂടെ ദുരിതങ്ങളും ദുഖങ്ങളും അകറ്റാനുള്ള ആദ്ധ്യാത്മിക വശം മാത്രമല്ല രാമായണ പാരായണത്തിനുള്ളത്. ഏത് പ്രതിസന്ധിയേയും നേരിടാനുള്ള പ്രചോദനം കൂടിയാണ് രാമായണം പകരുന്നതെന്ന് രാമായണ പാരായണത്തിന് നേതൃത്വം നല്‍കിയ ഭക്തര്‍ അഭിപ്രായപ്പെട്ടു. രാമായണം കാലത്തിന് അതീതമായി വര്‍ത്തിക്കുന്ന ഇതിഹാസമായി മനുഷ്യമനസുകളില്‍ നന്മ നിറയ്‌ക്കുമെന്ന അഭിപ്രായം എല്ലാവരും പങ്കുവെച്ചു. പങ്കെടുത്ത എല്ലാ അംഗങ്ങള്‍ക്കും പ്രസിഡന്റ് ജയ് ചന്ദ്രന്‍ കൃതജ്ഞത അറിയിച്ചു.
Comments