ഡാലസ്: സമത്വവും സമൃദ്ധിയും വിശ്വസാഹോദര്യവും സമന്വയിക്കുന്ന തിരുവോണം ഡാലസ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 28 ന് ശനിയാഴ്ച രാവിലെ 11 മണിക്ക് കൊപ്പേല്‍ സെന്റ് അല്‍ഫോണ്‍സാ ഓഡിറ്റോറിയത്തില്‍ വച്ച് നോര്‍ത്ത് ടെക്സസ് മലയാളികള്‍ ആഘോഷിക്കും. ടെക്സാസ് എ ആൻറ് എം യൂണിവേഴ്സിറ്റി പ്രൊഫ. ഡോ. മാണി സ്കറിയ മുഖ്യാതിഥിയായി പങ്കെടുത്ത് ഓണസന്ദേശം നൽകും. ഫോമാ മുൻ ദേശീയ പ്രസിഡന്റ് ജോണ്‍ ബേബി ഊരാളിൽ, സാമുഹ്യസാംസ്ക്കാരികരംഗങ്ങളിലെ മറ്റുപ്രമൂഖരും ആഘോഷപരിപാടികളില്‍ പങ്കെടുക്കും. കേരള പാരമ്പര്യം വിളിച്ചോതുന്ന വിവിധ കലാരൂപങ്ങള്‍, ചെണ്ട മേളങ്ങളുടെ അകമ്പടിയോടു കൂടിയുള്ള മഹാബലിയുടെ എഴുന്നുള്ളത്ത്, തിരുവാതിരകളി ,ഓണപ്പാട്ട്, വള്ളംകളി, വിവിധ നൃത്തരൂപങ്ങൾ തുടങ്ങിയ കലാപരിപാടികള്‍ക്കൊപ്പം പാരമ്പര്യരുചിക്കൂട്ടുകള് തികഞ്ഞ കേരളത്തനിമയാര്‍ന്ന തിരുവോണസദ്യയും ഉണ്ടായിരിക്കുമെന്ന് കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
തോമാച്ചൻ തോമസ്( പ്രസിഡന്റ്): 214-299-0746 ഏലിക്കുട്ടി ഫ്രാൻസീസ് ( വൈസ് പ്രസിഡന്റ്):972-719-4506 രാജു ചാമത്തില്‍ (കോർകമ്മറ്റി ചെയർമാൻ): 469-877-7266 ഡക്സ്ടർ ഫെരേര (സെക്രട്ടറി): 972-768-4652 രവി എടത്വാ : 469-556-6598 ടോം ഫ്രാൻസിസ് : 817-975-6742 ജോണി സെബാസ്റ്റ്യൻ : 972-375-2232 ജേക്കബ് പറമ്പേട്ട്: 972-839-7591 അനൂപ് ചെറിയാൻ 214-564-4265
Comments