You are Here : Home / USA News

കേരള അസ്സോസിയേഷന്‍ ഓഫ്‌ ന്യൂജെഴ്‌സിയുടെ ഓണാഘോഷം ഇന്ന് ഉച്ചയ്‌ക്ക്‌ 12 മണിമുതല്‍

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Saturday, September 28, 2013 11:22 hrs UTC

അമേരിക്കയിലെ ഏറ്റവും വലിയ ഓണാഘോഷത്തിനു അമേരിക്കയില്‍ കളമൊരുങ്ങി.കേരള അസ്സോസിയേഷന്‍ ഓഫ്‌ ന്യൂജെഴ്‌സിയാണ് മലയാളികളുടെ ദേശീയ ഉത്സവം മറുനാട്ടില്‍ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ 35വര്‍ഷമായി മുടങ്ങാതെ നടന്നു വരുന്ന KANJ ഓണാഘോഷം ഇന്ന് (സെപ്‌തംബര്‍ 28 ശനിയാഴ്‌ച) ഉച്ചയ്‌ക്ക്‌ 12 മണിമുതല്‍ വൈകീട്ട്‌ 6 മണിവരെ നോര്‍ത്ത്‌ ബ്രന്‍സ്‌വിക്‌ ഹൈസ്‌കൂളില്‍ (North Brunswick High School, 98 Raider Rd., North Brunswick, NJ 08902) നടക്കും. അമേരിക്കന്‍ മലയാളികള്‍ ആഘോഷമായി ഏറ്റെടുത്ത ഓണോത്സവത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി KANJ പ്രസിഡന്റ് ജിബി തോമസ് മോളോപ്പറമ്പില്‍ അശ്വമേധത്തോട് പറഞ്ഞു.

 

പാരമ്പര്യം കൊണ്ടും അംഗബലം കൊണ്ടും അമേരിക്കയിലെ ഏറ്റവും വലിയ സംഘടനയാണ് കേരള അസ്സോസിയേഷന്‍ ഓഫ്‌ ന്യൂജെഴ്‌സി. പരിപാടികള്‍ നടത്തുന്നതില്‍ കൂടുതല്‍ കൃത്യത പാലിക്കാന്‍ സംഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. 35 വര്‍ഷത്തെ ചരിത്രവും ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസവും സംഘടനയുടെ അര്‍പ്പണ മനോഭാവവും കൊണ്ട് എല്ലാ വര്‍ഷവും കേരളത്തില്‍ നിന്ന് അറിയപ്പെടുന്ന കലാകാരന്മാര്‍ KANJ ഓണാഘോഷത്തില്‍ പങ്കാളികളായിട്ടുണ്ട്. ഓരോ വര്‍ഷവും ആയിരക്കണക്കിന് പേരാണ് KANJ ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തുന്നത്. ഇത്തവണ ഓണത്തിന് യുവജനങ്ങളുടെ താല്‍പര്യം കൂടി പരിഗണിച്ചാണ് പരിപാടികള് വിഭാവനം ചെയ്തിരിക്കുന്നത്.യുവ ഗായകന്‍ ഫ്രാങ്കോയും ബോളീവുഡ്‌ വയലിനിസ്റ്റ് മനോജും ഒരുക്കുന്ന ലൈവ് ഓര്‍ക്കസ്ട്ര കാണികളുടെ മനം കവരും.Assemblyman Upendra Chivukula, Assemblyman Peter Deigen,North Brunswick Mayor Francis Womack, Consul General of India (New York) Dnyaneshwar M. Mulay, Franklin Township Mayor Brian D. Levine, Edison Councilman & Mayor Candidate Dr. Sudhanshu Prasad ,Mr Vin Gopal Chairman Monmouth County Democrats തുടങ്ങി ഒട്ടേറെ വിശിഷ്ഠ വ്യക്തികള്‍ ഓണാഘോഷത്തില്‍ പങ്കുചേരും.വയലിനിസ്റ്റ് മനോജിന്‍റെ പ്രകടനം കാണാന്‍ അമേരിക്കയിലെ മറ്റു പല സ്റ്റേറ്റില്‍ നിന്നും കാണികള്‍ ടിക്കറ്റ് ബുക്കുചെയ്തിട്ടുണ്ട്.

 

ലൈവ് ഓര്‍ക്കസ്റ്റ്ര ജോമിയും സംഘത്തോടൊപ്പം ഗായകരായ ജോഷി,സുമ കാര്‍ ത്തിക എന്നിവരും ചേരും പ്രവേശന ടിക്കറ്റുകളുടെ വില്പന ഉടന്‍ പൂര്‍ത്തിയാകുമെന്നും ഇനിയും ടിക്കറ്റ്‌ എടുക്കാത്തവര്‍ എത്രയും വേഗം ടിക്കറ്റ്‌ ബുക്കുചെയ്യണമെന്നും ജിബി പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ ഇംഗ്ലിഷ് ദിനപത്രമായ ദ ഹിന്ദു ഇന്ത്യക്ക്‌ പുറത്ത് ഓണം ആഘോഷിക്കുന്ന സംഘടനകളെ കുറിച്ചു നല്‍കിയ ലേഖനത്തില്‍ KANJയുടെ സംഭാവന എടുത്തുപറഞ്ഞിട്ടുണ്ട്. ഇത് സംഘടനയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചെന്നു ജിബി തോമസ് പറഞ്ഞു. KANJയുടെ ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ എല്ലാ അമേരിക്കന്‍ മലയാളികളെയും ന്യൂജേഴ്സിയിലേക്ക്‌ സ്വാഗതം ചെയ്യുന്നതായും ജിബി തോമസ് മോളോപ്പറമ്പില്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് : www.kanj.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.