കാന്‍ബറ:. സിംബാബ്‌വെക്കെതിരെയുളള മത്സരത്തില്‍ ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഇരട്ട സെഞ്ചുറി ഗെയില്‍ നേടി . ഗെയില്‍ തകര്‍ത്താടിയപ്പോള്‍ അടിയറവു പറഞ്ഞത് റെക്കോര്‍ഡുകളുടെ ഒരു നിര തന്നെയായിരുന്നു.1996ല്‍ ലോകകപ്പില്‍ യു.എ.ഇയ്‌ക്ക് എതിരെ ദക്ഷിണാഫ്രിക്കന്‍ താരം ഗാരി ക്രിസ്‌റ്റന്‍ നേടിയ 188 റണ്‍ എന്ന റെക്കോര്‍ഡാണ് ഇന്ന് ഗെയില്‍ മറികടന്നത്. ഏകദിനത്തില്‍ ഇരട്ടസെഞ്ചുറി നേടുന്ന ഇന്ത്യയില്‍ നിന്നല്ലാത്ത താരം എന്ന ബഹുമതിയും ഗെയിലിനു സ്വന്തം. ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന വ്യക്‌തിഗത സ്‌കോര്‍ എന്ന ബഹുമതിയും ഇതോടെ ഗെയിലിന്റെ പേരില്‍ എഴുതി ചേര്‍ക്കപ്പെട്ടു. 105 പന്തുകളില്‍ സെഞ്ചുറി തികച്ച ഗെയില്‍ ഇരട്ട സെഞ്ചുറി നേടിയത് വെറും 33 പന്തുകളില്‍ നിന്നാണ്.
Comments