പെരുമഴക്കാലം കഴിഞ്ഞു.തിരുവനന്തപുരത്തെ പാറശാല മുതല്‍ കാസര്‍ഗോട് വരെ കുണ്ടും കുഴിയുമായ നമ്മുടെ റോഡുകള്‍.ചിങ്ങം കഴിഞ്ഞു.കന്നി തുടങ്ങി.പൊതുമരാമത്ത് വകുപ്പ് ടാറും മണ്ണും കല്ലുമായി വന്നു കുഴികള്‍ അടച്ചു.അടച്ചടച്ചു കാസര്‍ഗോഡ് ചെല്ലുമ്പോഴേക്ക് തുലാമഴ തുടങ്ങും.പിന്നെ പണി പാളും. ഏതെല്ലാം റോഡില്‍ എവിടെയെല്ലാം കുഴികള്‍ ഉണ്ടെന്ന അന്വേഷണത്തിലാണ് ചാനലുകള്‍.സര്‍ക്കാറിന്റെ കണ്ണ് തുറപ്പിക്കാനുള്ള ശ്രമം.പലതുള്ളി പെരുവെള്ളം...തുടങ്ങി നിരവധി പദ്ധതികളുമായാണ് പത്ര-ദൃശ്യ മാധ്യമങ്ങള്‍ പ്രകൃതിയെ സ്നേഹിക്കുന്നത്.വളരെ നല്ല കാര്യം.
ദേ....നിങ്ങള്‍ ഒരു കാര്യം മനസിലാക്കണം.സര്‍ക്കാരിന്റെ നേരെ തിരിയുന്ന പോലെ നിങ്ങള്‍ ജന മനസിലേക്കും തിരിക്കണം നിങ്ങളുടെ കാമറ.കേരളത്തിലെ കുഴികളില്‍ ഏത്തവാഴ നട്ടു പ്രതിഷേധിക്കുന്നതിന് പകരം അതിന്‍റെ പത്തിലൊന്ന് സമയം മതി ആ കുഴി അടയ്ക്കാന്‍ എന്ന് മലയാളിയെ ഓര്‍മ്മിപ്പിക്കണം. പത്രത്തില്‍ പടം വരുത്താന്‍ എന്തും കാണിക്കുന്നവനാണ് മലയാളി.അധികാരികളുടെ അഴിമതി.ജനങ്ങളുടെ പൌരബോധം ഇല്ലായ്മ എന്നിവയാണ് കേരളത്തിലെ റോഡുകളുടെ ഗതി ഇങ്ങിനെയാകാന്‍ കാരണം. എന്തായാലും ഈ അടുത്തകാലത്തെല്ലാം മുഖ്യനും പ്രതിപക്ഷ നേതാവും എല്ലാം ട്രെയിനിലാണ് യാത്ര.നടുവിന് ഡിസ്ക് പ്രോബ്ലം. ജനത്തിന്‍റെ ഡിസ്ക് ഒടിയട്ടെ.നമുക്കെന്താ.
പ്രതിപക്ഷ ഉപനേതാവിനോട് തിരൂര്‍ റയില്‍വേ സ്റ്റേഷനില്‍ വച്ച് ലേഖകന്‍ ചോദിച്ചു." സഖാവേ .....എങ്ങോട്ടാണെന്ന്.കോഴിക്കോട്ടേയ്ക്ക് എന്ന് മറുപടി.റോഡിന്‍റെ അവസ്ഥ കണ്ടില്ലേ? എന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു സഖാവ്. സത്യം പറയാമല്ലോ മാത്യു ടി തോമസ് പറയുന്നത് അദ്ദേഹത്തിന്റെ കാലത്ത് റോഡപകടങ്ങളും കുണ്ടും കുഴിയും ഒക്കെ കുറവായിരുന്നു എന്നാണു. റോഡാണെങ്കില്‍ റോഡില്‍ വെള്ളം കെട്ടി നില്‍ക്കാന്‍ പാടില്ല. വെള്ളം ഒഴുകി പോകാനുള്ള സംവിധാനം ഉണ്ടാക്കാതെ നല്ല കൊടും വേനലില്‍ കുറേ മെറ്റലും ടാറും നിരത്തില്‍ ഒഴിച്ച് റോഡുപണി നടത്തിയാല്‍ മഴകാലത്ത് അത് അതിന്‍റെ പാട്ടിനു പോകും.ഇത് റോഡുപണിക്ക് നേതൃത്വം കൊടുക്കുന്ന എന്‍ജിനീയര്‍ക്കറിയാം.
ടാറോഴിക്കുന്ന പണിക്കാര്‍ക്കറിയാം അത് നോക്കിനില്ക്കുന്ന പഞ്ചായത്ത് മെമ്പര്‍ക്കറിയാം. എല്ലാവര്ക്കും കൈയടി വേണം.ഉദ്ഘാടന ഫോട്ടോ പത്രത്തില്‍ വരണം.അവസാനം എന്നെങ്കിലും ഒരിക്കല്‍ താന്‍ കുഴിച്ച, നേതൃത്വം കുഴിയില്‍ താന്‍ തന്നെ വീഴും എന്ന സത്യം തല്‍ക്കാലത്തെക്കെങ്കിലും അവരും മറക്കുന്നു.കാരണം താല്‍ക്കാലിക ശാന്തിയാണല്ലോ മലയാളിക്ക് മുഖ്യം!
Comments