ന്യൂഡല്‍ഹി: പോലീസ് യൂണിഫോമില്‍ വാഹനത്തിലിരുന്ന് പഞ്ചാബ് പോലീസിലെ എസ്.എച്ച്.ഒ ഹര്‍ലീന്‍ മാന്‍ എന്ന യുവതിയുടെസെല്‍ഫിയായിരുന്നു ട്വിറ്ററിലും ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും തരംഗമായത്. ഹര്‍ലീന്‍ മാന്‍ പഞ്ചാബ് പോലീസ്...ഇനി അറസ്റ്റ് ചെയ്യപ്പെടാന്‍ ആളുകള്‍ ക്യൂവായിരിക്കും എന്ന് പറഞ്ഞുകൊണ്ടായിരുന്നു പലരും ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ട് കമന്റിട്ടത്. എന്നാല്‍ ഇത് യഥാര്‍ത്ഥ ഫോട്ടോയായിരുന്നില്ലെന്നതാണ് ട്വിസ്റ്റ്. ഫോട്ടോയില്‍ കാണുന്ന യുവതിയുടെ പേര് ഹര്‍ലീന്‍ മാന്‍ എന്നുമല്ല. പഞ്ചാബ് പൊലീസിലെ ഉദ്യോഗസ്ഥയുമല്ല ഇവര്‍. ബോളിവുഡ് നടിയായ കൈനാത്ത് അറോറയുടെ ചിത്രമായിരുന്നുപൊലീസ് ഓഫീസര്‍ എന്ന പേരില്‍ ഷെയര്‍ ചെയ്യപ്പെട്ടത്. ജണ്മാ ജിന്‍ഡേയെന്ന പഞ്ചാബി ചിത്രത്തില്‍ അഭിനയിക്കാനാണ് അറോറ ഇവിടെയെത്തിയത്. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നും എടുത്ത ചിത്രമായിരുന്നു ഇത്. സംഗതി വിവാദമായതോടെ കൈനാത് അറോറ തന്നെ വിശദീകരണവുമായി ട്വിറ്ററില്‍ എത്തി. പ്രിയപ്പെട്ടവരേ ഹര്‍ലീം മാന്‍ എന്റെ കഥാപാത്രത്തിന്റെ പേരാണ്. പലരും തെറ്റിദ്ധരിച്ചാണ് ഈ ഫോട്ടോ ഷെയര്‍ ചെയ്യുന്നത്.
ഞാന്‍ യഥാര്‍ത്ഥ പൊലീസല്ല. ലോകത്തിന്റെ വിവിധയിടങ്ങളില്‍ നിന്നുള്ളവരാണ് എനിക്ക് മെസ്സേജുകള്‍ അയക്കുന്നത്. അറസ്റ്റ് ചെയ്യപ്പെടാന്‍ തയ്യാറാണെന്ന തരത്തിലുള്ള രസകരമായ മെസ്സേജുകളാണ് പലതും. സിനിമ ലൊക്കേഷനില്‍ നിന്നെടുത്ത ചിത്രങ്ങളാണ് ഇവ തെറ്റിദ്ധരിക്കപ്പെടരുത് അറോറ കുറിയ്ക്കുന്നു.
Comments