ഇന്ത്യന്‍ മാധ്യമങ്ങളിലെ രാഷ്ടീയ ചായ്‌വ് ഇന്ത്യന്‍ ഇന്ന് രാഷ്ട്രീയക്കാരുടെ ചട്ടുകമായി മാറുകയാണ്. മുന്‍പ് മാധ്യമങ്ങള്‍ കൈകാര്യം ചെയ്തിരുന്നത് രാജ്യത്തെ ബാധിക്കുന്ന പ്രശ്നങ്ങളായിരുന്നെങ്കില്‍ ഇന്ന് അവസ്ഥ മാറി. ഇപ്പോള്‍ രാഷ്ട്രീയക്കാരുടെ നാവായി മാധ്യമങ്ങള്‍ മാറുന്ന കാഴ്ചയാണ് കാണുവാന്‍ സാധിക്കുന്നത്. അല്ലെങ്കില്‍ ഇവര്‍ രാഷ്ട്രീയത്തില്‍ ഏതെങ്കിലും സ്ഥാനങ്ങള്‍ വഹിക്കുന്നവരാകും.മാധ്യമങ്ങളും രാഷട്രീയക്കാരും തമ്മിലുള്ള ബന്ധം എത്രമാത്രം സുദൃഢമാണെന്നു ഏതാനും ആഴ്ചകള്‍ക്കു മുന്‍പ് നടത്തിയ സര്‍വേയില്‍ വ്യക്തമാക്കുന്നു. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ചീഫ് എഡിറ്ററായ ശോഭനാ ബര്‍ത്തിയ കോണ്‍ഗ്രസിന്റെ രാജ്യസഭാ എം.പിയാണ്.ഏറ്റവും കൂടുതല്‍ രാഷ്ട്രീയ കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്ന വിനോദ് ശര്‍മ്മ ഇപ്പോള്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത് കോണ്‍ഗ്രസിന്റെ വക്താവായിട്ടാണ്. അതിനു കാരണമുണ്ട് താനും അടുത്ത ഇലക്ഷനില്‍ ശര്‍മ്മ ഒരു സീറ്റ് കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നും പ്രതീക്ഷിക്കുന്നുണ്ട്.
ഒരുകാലത്ത് ഇന്ത്യന്‍ മാധ്യമ രംഗത്ത് കത്തിനിന്നിരുന്ന ബര്‍ക്കാ ദത്തും വിയര്‍ സാങ്വിയും റാഡിയാ വിവാദത്തോടെ അവരുടെ നിറം മങ്ങിയെങ്കിലും ഇപ്പോള്‍ നെഹ്റു കുടുംബത്തിന്റെ അടുത്തയാളുകളാണ്. ഇൌ പോക്കുപോയാല്‍ ഇവര്‍ ഒരു പത്മശ്രീയോ പത്മഭൂഷനോ ഒപ്പിച്ചാലും തെറ്റുപറയാനാവില്ല. എന്‍.ഡി.ടി.വിയിലെ പ്രണോയ് റോയും രാധികാറോയും രാഷ്ട്രീയക്കാരുടെ വക്താക്കളായതിനു കാരണമുണ്ട്. സി.പി.എം. നേതാവും പ്രകാശ് കാരാട്ടിന്റെ ഭാര്യയുമായ വൃന്ദാ കാരാട്ട് രാധികയുടെ സഹോദരിയാണ്. ഇൌ ചാനലിലെതന്നെ അവതാരികമാരായ സോണിയാ സിംഗിനും (ഉത്തര്‍ പ്രദേശ് എം.പിയായ ആര്‍.പി.എന്‍. സിംഗിന്റെ ഭാര്യ) നിധി രസ്ദനും ( ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായ ഒമര്‍ അബ്ദുള്ളയുടെ ഗേള്‍ഫ്രണ്ട്) ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസിനോടുള്ള അവരുടെ ചായ്വ് വ്യക്തമാക്കുന്നുണ്ട്. സി.എന്‍.എന്‍-ഐ.ബി.എന്നിലെ രാജീവ് സര്‍ദേശായിയുടെ ഭാര്യയും ചാനല്‍ പ്രമോട്ടറുമായ സാഗരിക ഗോഷ് കോണ്‍ഗ്രസ് വക്താവായി പ്രവര്‍ത്തിക്കുന്നതിനു പിറകില്‍ ഒരു പാരമ്പര്യവും അവകാശപ്പെടാനുണ്ട്.
സാഗരികയുടെ പിതാവ് ബാസ്കര്‍ ഗോഷ് ഇന്ദിരാ- രാജീവ് ഗാന്ധി ഭരണകാലത്ത് പ്രസാദ് ഭാരതിയുടെ ചീഫ് എഡിറ്ററും നെഹ്റു കുടുംബത്തിലെ അടുത്തയാളുമായിരുന്നു. ഹിന്ദി മാധ്യമ രംഗത്തേക്കു വന്നാലും അവസ്ഥ വ്യത്യസ്ഥമല്ല. ന്യൂസ് 24-ന്റെ ഭരണാധികാരി രാജീവ് ശുക്ല മുന്‍പ് പത്രപ്രവര്‍ത്തകനായിരുന്നെങ്കിലും ഇപ്പോള്‍ എം.പി, മന്ത്രി, ബി.സി.സി.ഐ വൈസ് പ്രസിഡന്റ്, ഐ.പി.എല്‍. തുടങ്ങി നിരവധി പദവികള്‍ വഹിക്കുന്നതിനിടെയാണു ചാനല്‍ പ്രവര്‍ത്തനം. ഇങ്ങനെ ഇന്ത്യന്‍ മാധ്യമരംഗം ഇപ്പോള്‍ രാഷ്ട്രയക്കാരുടെ കൈയാളും ജനങ്ങളുടെ മുന്‍പില്‍ ആട്ടക്കഥയും നടത്തിയാണു മുന്നേറിക്കൊണ്ടരിക്കുന്നത്.
Comments