ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ മേല്‍ ശാന്തിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തഞ്ഞു.സുരക്ഷാ കാരണങ്ങളാല്‍ തിരുവമ്പാടി നടവഴി മേല്‍ ശാന്തിയേയും മറ്റ് ജീവനക്കാരേയും കയറ്റി വിടാന്‍ കഴിയില്ലെന്നായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥരുട നിലപാട്. ഇതേ തുടര്‍ന്ന് ജീവനക്കാരും സുരക്ഷാ ഉദ്യാഗസ്ഥരും തമ്മില്‍ വാക്കേറ്റം ഉണ്ടായി.
തിരുവമ്പാടി നടയിലൂടെ ജീവനക്കാരെ കയറ്റിവിടില്ലെന്നാണ് പൊലീസിന്റെ നിലപാട്. അതേസമയം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് അമിക്കസ്ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം അറിയിച്ചു.
Comments