സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ വീണ്ടും രംഗത്ത്. ലാവലിന്‍ ഇടപാട് അഴിമതിയാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് മാറ്റിയാലും തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്നും വി എസ് പറഞ്ഞു.പി ബി കമ്മീഷന്‍ റിപ്പോര്‍ട്ട് എങ്ങനെ വന്നാലും അതേക്കുറിച്ച് ഉത്കണ്ഠയില്ല. പ്രതിപക്ഷ സ്ഥാനത്തുനിന്ന് മാറ്റിയാലും ഇല്ലെങ്കിലും പ്രശ്നമില്ല. എനിക്ക് പറയാനുള്ളത് കമ്മീഷന് മുന്നില്‍ ബോധിപ്പിച്ചിട്ടുണ്ടെന്നും വി എസ് പറഞ്ഞു.
ലാവലിന്‍ ഇടപാടിനെക്കുറിച്ച് സി എ ജി നല്‍കിയ റിപ്പോര്‍ട്ട് ഇപ്പോഴും തിരുത്തപ്പെട്ടിട്ടില്ല. ആ റിപ്പോര്‍ട്ട് വിശ്വസിക്കുന്നു. ലാവലിന്‍ ഇടപാടില്‍ അഴിമതി നടന്നിട്ടില്ലെങ്കില്‍ അത് കോടതിയില്‍ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
Comments