മുഖ്യമന്ത്രി ഉള്‍പ്പെട്ട സോളാര്‍ കേസില്‍ നിര്‍ണായക രേഖകള്‍ ആവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദന്‍ കോടതിയെ സമീപിക്കുന്നു.പത്തനംതിട്ട മജിസ്ട്രേറ്റ് കോടതിയിലാകും വി.എസ് ഇതിനായി അപേക്ഷ നല്‍കുക. കേസില്‍ മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയ കോന്നി സ്വദേശി ശ്രീധരന്‍ നായരുടെ രഹസ്യമൊഴിയും കേസിലെ മുഖ്യ പ്രതി സരിതയുടെ റിമാന്‍റ് മൊഴിയും വി.എസ് ആവശ്യപ്പെടും. സോളാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സരിതയ്ക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടിരുന്നുവെന്ന് ശ്രീധരന്‍ നായര്‍ തന്‍്റെ രഹസ്യമൊഴിയില്‍ പറഞ്ഞിരുന്നു.
Comments