You are Here : Home / എഴുത്തുപുര

വിദ്യാഭ്യാസ ആനുകൂല്യം: മേല്‍ത്തട്ട് വരുമാന പരിധി ഉയര്‍ത്തി

Text Size  

Story Dated: Wednesday, December 04, 2013 08:29 hrs UTC

പിന്നാക്ക വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിനുള്ള വരുമാനപരിധി ആറ് ലക്ഷമാക്കി ഉയര്‍ത്തി. തൊഴില്‍ സംവരണത്തിനുള്ള മേല്‍ത്തട്ട് വരുമാനപരിധി സംസ്ഥാനത്തും നാലര ലക്ഷത്തില്‍ നിന്ന് ആറ് ലക്ഷമാക്കി ഉയര്‍ത്തിയിരുന്നു. ഇതേ മാനദണ്ഡം വിദ്യാഭ്യാസ ആനുകൂല്യത്തിനും ബാധമാക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.തൊഴില്‍ സംവരണത്തിനുള്ള മേല്‍ത്തട്ട് പരിധി നാലര ലക്ഷമായി ഉയര്‍ത്തിയിരുന്നതായും ഉമ്മന്‍ചാണ്ടി പറഞ്ഞു.വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ടെന്‍ഡര്‍ ഇന്ന് വിജ്ഞാനം ചെയ്തു. പാരിസ്ഥിതിക അനുമതിക്ക് ഇന്നലെ വിദഗ്ധ സമിതി ശുപാര്‍ശ ചെയ്ത പശ്ചാത്തലത്തിലാണ് ഇന്ന് ടെന്‍ഡര്‍ വിജ്ഞാപനം ചെയ്തത്.കണ്ണൂര്‍ വിമാനത്താവളം നിര്‍മ്മാണത്തിനായി അഞ്ച് വര്‍ഷത്തേക്ക് 135 കോടി രൂപ സര്‍ക്കാര്‍ സഹായം നല്‍കും.കൊച്ചി മെട്രോയുടെ തയാറെടുപ്പു ജോലികള്‍ക്കായി 156.68 കോടി രൂപയ്ക്ക് ഭരണാനുമതി നല്‍കിയിരുന്നു. ഇത് 242.47 കോടിയായി വര്‍ധിപ്പിച്ച് അനുമതി നല്‍കി. കൊച്ചി എളമക്കരയില്‍ പുതിയ പോലീസ് സ്‌റ്റേഷന്‍ സ്ഥാപിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.