ജമ്മുകശ്മീരിലെ പുഞ്ചില്‍ ആക്രമണം നടത്തിയത് പാക് സേനയാണെന്ന് പ്രതിരോധമന്ത്രി എ.കെ ആന്റണി. പാക് സൈന്യത്തിന്റെ അറിവോ സഹായമോ കൂടാതെ ആക്രമണം സാധ്യമല്ലെന്നും ലഭ്യമായ വിവരങ്ങള്‍ വെച്ചായിരുന്നു ആദ്യത്തെ പ്രസ്താവനയെന്നും അദ്ദേഹം പറഞ്ഞു. ലോക് സഭയിലാണ് ആന്റണി പ്രസ്താവന നടത്തിയത്. ജമ്മുകശ്മീരിലെ നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ സൈനികരെ കൊലചെയ്ത സംഭവത്തെക്കുറിച്ചുള്ള പ്രസ്താവന വിവാദമായതിനെതുടര്‍ന്നാണ് തിരുത്തിയത്.
Comments